കെ.എം മാണിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് ദിവംഗതനായ ഒരാളെ കുറിച്ച് അത്തരമൊരു ചര്‍ച്ച നടത്തുന്നത് തന്നെ ശരിയല്ല എന്നാണ് ലേഖകനോട് പറഞ്ഞത്.
ബാര്‍ക്കോഴ സമരം അഴിമതിക്കെതിരായ രാഷ്ട്രീയ സമരമായിരുന്നു. യു.ഡി.എഫ് സർക്കാരിനെതിരായ എല്ലാ സമരങ്ങളും ശരിയായിരുന്നു. യു.ഡി.എഫ് തകർച്ചെയെ തുടർന്നാണ് ജോസ് .കെ മാണി മുന്നണി വിട്ടത്. യു.ഡി.എഫിന്റ അനിവാര്യമായ തകർച്ചയിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമമാണ് ഈ വാർത്തയെന്നും എ.വിജയരാഘവൻ പറഞ്ഞു.
advertisement
അതേസമയം ബാര്‍കോഴക്കേസില്‍ കെ.എം മാണി തെറ്റുകാരനല്ലെന്ന് അറിഞ്ഞുകൊണ്ടാണ് സമരം നടത്തിയതെന്നും നോട്ട് എണ്ണൽ മെഷീന്‍ മാണിയുടെ വീട്ടിലുണ്ടെന്ന് ആരോപിച്ചത് രാഷ്ട്രീയമായി മാത്രമായിരുന്നുവെന്നുമുള്ള ഇടത് മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്റെ വെളിപ്പെടുത്തില്‍ മാണിസാറിനുള്ള മരണാനന്തരബഹുമതിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.
"മാണിസാറിന്റെ കുടുംബത്തോടും ജനങ്ങളോടും സിപിഎം മാപ്പുപറയണം. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ ഈ വെളിപ്പെടുത്തില്‍ നടത്തിയിരുന്നെങ്കില്‍ അത്രയും ആശ്വാസമാകുമായിരുന്നു. കുറ്റക്കാരനല്ലെന്ന് അറിഞ്ഞുകൊണ്ടാണ് മാണി സാറിനെതിരേ പ്രാകൃതമായ സമരമുറകള്‍ അഴിച്ചുവിട്ടത്. സിപിഎം നടത്തിയ ഈ വെളിപ്പെടുത്തല്‍ യുഡിഎഫ് ഏറ്റെടുക്കണം. യുഡിഎഫ് മന്ത്രിസഭയ്ക്കും യുഡിഎഫിന്റെ ധനമന്ത്രിക്കും എതിരേയാണ് ഇടതുപക്ഷം അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിത്"- ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.