തിരുവനന്തപുരം: യുഡിഎഫിനെ തള്ളിപ്പറഞ്ഞും ബിജെപി പോലുള്ള ഉള്ള വർഗീയ കക്ഷികളുമായി ചേരില്ലെന്ന് നിലപാട് പ്രഖ്യാപിച്ചും വന്നാൽ ജോസ് കെ മാണിയുമായി സഹകരണമാകമെന്ന് സിപിഐ. ഇക്കാര്യത്തിലേ പാർട്ടി നിലപാട് മുന്നണി നേതൃത്വത്തെ സിപിഐ അറിയിക്കും. ജോസ് കെ മാണിയെ കൂടെ കൂട്ടേണ്ട എന്ന കടുത്ത നിലപാടിൽ നിന്ന് സിപിഐ പിൻവലിയുകയാണ്.
ജോസ് കെ മാണിയുമായി പ്രാദേശിക തലത്തിൽ സഹകരണം ആകാമെന്ന് സംസ്ഥാന എക്സിക്യൂട്ടീവിൽ അഭിപ്രായമുയർന്നു. എന്നാൽ ഈ ഘട്ടത്തിൽ അവരുമായി മുന്നണി എന്ന നിലയിൽ ചർച്ചയോ വേദി പങ്കിടലോ പാടില്ല. അങ്ങനെ വേണമെങ്കിൽ അതിനുമുമ്പ് യുഡിഎഫ് രാഷ്ട്രീയത്തേ പൂർണമായും ജോസ് കെ മാണി തള്ളി പറയണം. എന്തുകൊണ്ട് യുഡിഎഫ് വിട്ടു എന്ന കാര്യവും അവർ വ്യക്തമാക്കണം.
മാത്രമല്ല ബിജെപി പോലുള്ള വർഗീയ കക്ഷികളുമായി ചേരില്ലെന്നും അവർ നിലപാട് പ്രഖ്യാപിക്കണം. എങ്കിൽ മാത്രമേ ജോസ് കെ മാണിയുമായി മുന്നണി ബന്ധം പാടുള്ളൂ എന്നാണ് സിപിഐയുടെ അഭിപ്രായം. ഇക്കാര്യം മുന്നണി യോഗത്തെ അറിയിക്കാനും സംസ്ഥാന എക്സിക്യൂട്ടീവിൽ തീരുമാനമായി. ജോസ് കെ മാണിയെ അനുകൂലിച്ചും പ്രതികൂലിച്ചും എക്സിക്യൂട്ടീവിൽ ചർച്ചകൾ ഉണ്ടായി.
സിപിഐ എതിർത്താലും സിപിഎം അവരെ കൂടെ കൂട്ടും എന്നും ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ നിബന്ധനകൾ പാലിച്ചു ജോസ് കെ മാണി വരാൻ തയ്യാറായാൽ സിപിഐ എതിർക്കില്ല. ഇക്കാര്യത്തിൽ ഇന്നും ചർച്ചകൾ നടക്കും. 29 ന് ചേരുന്ന ഇടതുമുന്നണി യോഗത്തിൽ സിപിഐ ഐ നിലപാട് അറിയിക്കും.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.