ഇക്കാര്യം ആവശ്യപ്പെട്ട് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് സിപിഎം നേതാവും മന്ത്രിയുമായ വി എൻ വാസവൻ അറിയിച്ചു. നേരത്തെ യുഡിഎഫും തെരഞ്ഞെടുപ്പ് മാറ്റിവക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു.
Also Read- മണര്‍കാട് പള്ളി പെരുന്നാള്‍; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് കോണ്‍ഗ്രസ്
വിവിധ ആഘോഷ പരിപാടികൾ നടക്കുന്നതിനിടെ തെരഞ്ഞെടുപ്പ് നടത്തുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് വി എൻ വാസവൻ പറഞ്ഞു. പുതുപ്പള്ളിയിൽ പാർട്ടി സ്ഥാനാർത്ഥി തന്നെ എത്തുമെന്നും വി എൻ വാസവൻ പറഞ്ഞു. കോൺഗ്രസ് നേതാവിനെ സ്ഥാനാർത്ഥിയാക്കുമെന്ന് പ്രചാരണം അടിസ്ഥാന രഹിതമാണ്. കഴിവുള്ള നിരവധിപേർ പാർട്ടിക്കുള്ളിൽ ഉണ്ട്. ഇവരിൽനിന്ന് ആരാകണം സ്ഥാനാർഥി എന്ന കാര്യത്തിൽ 12ന് പ്രഖ്യാപനം ഉണ്ടാകും- വി എൻ വാസവൻ പറഞ്ഞു.
advertisement
Also Read- സിപിഎമ്മിന് പുതുപ്പള്ളിയിൽ അട്ടിമറി വിജയം പ്രതീക്ഷിക്കാൻ എട്ട് കാരണങ്ങൾ
നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന വോട്ടെടുപ്പ് ദിവസമായ സെപ്റ്റംബര്‍ 5ന് മണ്ഡലത്തിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് പള്ളിയില്‍ പെരുന്നാള്‍ നടക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കും അപേക്ഷ നല്‍കിയതായി കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
Also Read- പുതുപ്പള്ളിയിൽ ഇടതുമുന്നണിക്ക് സർപ്രൈസ് സ്ഥാനാർഥി? ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനെ ഇറക്കാൻ നീക്കം
പുതുപ്പള്ളി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മണര്‍കാട് പള്ളിയില്‍ സെപ്റ്റംബര്‍ 1 മുതല്‍ 8 വരെയുള്ള ദിവസങ്ങളിലാണ് പെരുന്നാള്‍ നടക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വലിയ തോതില്‍ വിശ്വാസികള്‍ എത്തിച്ചേരുന്ന ഈ ദിവസങ്ങളില്‍ വോട്ടെടുപ്പും വോട്ടെണ്ണലും നടത്തുന്നത് ബുദ്ധിമുട്ടാകും. നഗരത്തിലടക്കം വലിയ ഗതാതഗകുരുക്ക് ഈ ദിവസങ്ങളില്‍ അനുഭവപ്പെടാറുണ്ട്. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് തീയതി മാറ്റാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.