മണര്‍കാട് പള്ളി പെരുന്നാള്‍; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് കോണ്‍ഗ്രസ്
- Published by:Arun krishna
- news18-malayalam
Last Updated:
നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന വോട്ടെടുപ്പ് ദിവസമായ സെപ്റ്റംബര്‍ 5ന് മണ്ഡലത്തിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് പള്ളിയില്‍ പെരുന്നാള്‍ നടക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് പുതുപ്പള്ളി മണ്ഡലത്തില്‍ പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പിന്‍റെ തീയതി മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന വോട്ടെടുപ്പ് ദിവസമായ സെപ്റ്റംബര്‍ 5ന് മണ്ഡലത്തിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് പള്ളിയില്‍ പെരുന്നാള്‍ നടക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കും അപേക്ഷ നല്‍കിയതായി കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
Also Read – പുതുപ്പള്ളി ഉമ്മൻ ചാണ്ടിയുടെ പകരക്കാരനെ സെപ്റ്റംബർ അഞ്ചിന് തിരഞ്ഞെടുക്കും; വോട്ടെണ്ണൽ എട്ടിന്
പുതുപ്പള്ളി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മണര്‍കാട് പള്ളിയില്‍ സെപ്റ്റംബര്‍ 1 മുതല്‍ 8 വരെയുള്ള ദിവസങ്ങളിലാണ് പെരുന്നാള്‍ നടക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വലിയ തോതില്‍ വിശ്വാസികള്‍ എത്തിച്ചേരുന്ന ഈ ദിവസങ്ങളില്‍ വോട്ടെടുപ്പും വോട്ടെണ്ണലും നടത്തുന്നത് ബുദ്ധിമുട്ടാകും. നഗരത്തിലടക്കം വലിയ ഗതാതഗകുരുക്ക് ഈ ദിവസങ്ങളില്‍ അനുഭവപ്പെടാറുണ്ട്. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് തീയതി മാറ്റാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
August 09, 2023 1:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മണര്‍കാട് പള്ളി പെരുന്നാള്‍; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് കോണ്‍ഗ്രസ്