Also Read- എറണാകുളത്ത് BJPയിൽ നടപടി; 15 പേരെ പുറത്താക്കി; 34പേരെ നേതൃസ്ഥാനത്ത് നിന്നും മാറ്റി
വോട്ട് വിഹിതത്തിൽ എൽഡിഎഫ് യുഡിഎഫിനെക്കാൾ ഏഴുശതമാനം മുന്നിലാണെന്നും സർവേ അഭിപ്രായപ്പെടുന്നു. എൽഡിഎഫിന് 41.6 ശതമാനവും യുഡിഎഫിന് 34.6 ശതമാനവും വോട്ടുവിഹതമാണ് പ്രവചിക്കുന്നത്. 2016 ൽ 2.8 ശതമാനം വോട്ട് മാത്രം ലഭിച്ച മറ്റ് സ്വതന്ത്ര പാർട്ടികൾ ഇത്തവണ 8.5 ശതമാനത്തോളം വോട്ട് നേടുമെന്നും അഭിപ്രായ സർവെ ഫലത്തിൽ പറയുന്നു. 2016ൽ 14.9 ശതമാനം വോട്ട് വിഹിതമുണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ 15.3 ശതമാനം വോട്ടുകളാണ് സർവേ പ്രവചിക്കുന്നത്.
advertisement
Also Read- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പുറത്തിറക്കാൻ വക്കീൽ റോളിൽ ചാണ്ടി ഉമ്മൻ
നിലവിലെ അവസ്ഥയിൽ മുന്നോട്ടുപോയാൽ സർക്കാരിന് ഭരണവിരുദ്ധ വികാരത്തെ പരാജയപ്പെടുത്തി വീണ്ടും അധികാരത്തിലെത്താനാകുമെന്നാണ് സർവേ പറയുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാൾ ബിജെപി നില മെച്ചപ്പെടുത്തുമ്പോൾ, യുഡിഎഫിന്റെ ഹിന്ദു വോട്ടുകളിൽ വലിയ നഷ്ടമാണ് സർവേ പ്രവചിക്കുന്നത്.
Also Read- ചെന്നിത്തല തൃപ്പെരുംതുറയിലെ പഞ്ചായത്ത് ഭരണം രാജിവെച്ചില്ലെങ്കിൽ നടപടിയെന്ന് CPM
മുഖ്യമന്ത്രി സ്ഥാനത്തിന് യോജിച്ചത് പിണറായി വിജയനെന്ന് 46.7 ശതമാനം പേരും ഉമ്മൻ ചാണ്ടിയെന്ന് 22.3 ശതമാനംപേരും കെ കെ ശൈലജയെന്നും 6.3 ശതമാനംപേരും അഭിപ്രായപ്പെട്ടു. 4.1 ശതമാനം പേരാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനത്തിന് അനുയോജ്യനെന്ന് അഭിപ്രായപ്പെട്ടത്. സംസ്ഥാനത്ത് 6000 പേരാണ് സർവേയിൽ പങ്കെടുത്തത്.