'മുഖ്യമന്ത്രി സ്ഥാനത്ത് ഒരു ടേം ഉമ്മൻചാണ്ടിയെന്നത് മാധ്യമപ്രചരണം മാത്രം': രമേശ് ചെന്നിത്തല

Last Updated:

ഉമ്മന്‍ചാണ്ടി ഏത് സ്ഥാനത്ത് വരുന്നതിലും എതിര്‍പ്പില്ലെന്നും അദ്ദേഹത്തിന് സ്ഥാനം കിട്ടുന്നതില്‍ സന്തോഷിക്കുന്ന ആളാണ് താനെന്നും ചെന്നിത്തല പിന്നീട് പറഞ്ഞു.

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുഖ്യമന്ത്രി സ്ഥാനത്ത് ഒരു ടേം ഉമ്മൻചാണ്ടി ആയിരിക്കുമെന്നത് മാധ്യമപ്രചരണം മാത്രമെന്ന് രമേശ് ചെന്നിത്തല. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തില്‍ എത്തിയാല്‍ ഉമ്മന്‍ ചാണ്ടിക്ക് ഒരു ടേം മുഖ്യമന്ത്രി പദം നല്‍കുമെന്ന വാര്‍ത്തകള്‍ രാഷ്ട്രീയ അന്തരീക്ഷത്തില്‍ നടക്കുന്ന അനാവശ്യമായ പ്രചാരണങ്ങളാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ യു ഡി എഫ് ഒറ്റക്കെട്ടാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അധികാരത്തിൽ ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രിയായി ഒരു ടേം കൂടി നൽകുമോ എന്ന ചോദ്യത്തിന് അത്‌ മാധ്യമങ്ങളുടെ പ്രചരണം മാത്രമാണെന്ന് ചെന്നിത്തല മറുപടി നൽകി. അന്തരീക്ഷത്തിൽ ഉള്ള ചർച്ചകൾ മാത്രമാണിത്. തെരഞ്ഞെടുപ്പു ഒരുക്കങ്ങളുടെ ചർച്ചക്കായാണ് ഡൽഹിയിൽ എത്തിയിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
advertisement
എന്നാൽ ഈ പരാമർശത്തിൽ വ്യക്തതയുമായി രമേശ് ചെന്നിത്തല പിന്നീട് രംഗത്തെത്തി. താന്‍ പറയാത്ത കാര്യങ്ങളാണ് വാര്‍ത്തയായി നല്‍കുന്നത്. ഉമ്മന്‍ചാണ്ടി ഏത് സ്ഥാനത്ത് വരുന്നതിലും എതിര്‍പ്പില്ലെന്നും അദ്ദേഹത്തിന് സ്ഥാനം കിട്ടുന്നതില്‍ സന്തോഷിക്കുന്ന ആളാണ് താനെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം അടുത്ത തെരഞ്ഞെടുപ്പിൽ ആരു നയിക്കണമെന്നത് സംബന്ധിച്ച് ഒരു തരത്തിലുമുള്ള ചര്‍ച്ചകളും നടന്നിട്ടില്ലെന്നാണ് താന്‍ പറഞ്ഞത്, തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രിയെ തീരുമാനിക്കാറില്ല, ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മുഖ്യമന്ത്രി സ്ഥാനത്ത് ഒരു ടേം ഉമ്മൻചാണ്ടിയെന്നത് മാധ്യമപ്രചരണം മാത്രം': രമേശ് ചെന്നിത്തല
Next Article
advertisement
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
  • കേരള ഹൈക്കോടതി ദേവസ്വം ബോർഡിന്റെ ശാന്തി നിയമന വിജ്ഞാപനം ശരിവെച്ചു.

  • ശാന്തി നിയമനത്തിൽ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ലെന്ന് ഹൈക്കോടതി വിധി.

  • ദേവസ്വം ബോർഡിന്റെ നിയമന നടപടികൾ ഭരണഘടനാപരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

View All
advertisement