ഒക്ടോബർ രണ്ടാമത്തെ ആഴ്ചയോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 15,000 ത്തിനു മുകളിൽ എത്തിയേക്കാമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. അപ്പോഴത്തെ സാഹചര്യം കൂടി പരിഗണിച്ച ശേഷം സമ്പൂർണ ലോക്ക് ഡൗണിലേക്ക് പോയാൽ മതിയെന്നാണ് തീരുമാനം. ഒക്ടോബർ അവസാനത്തോടെ കോവിഡ് വ്യാപന തോത് പിടിച്ചുനിർത്താൻ ആകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
അതുവരെ കർശനമായ നിയന്ത്രണം തുടരും. പ്രാദേശികമായി കണ്ടെയ്ൻൻമെൻ്റ് സോണുകൾ ഏർപ്പെടുത്തി രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും. ഒക്ടോബർ അവസാനവും രോഗവ്യാപനം വലിയ തോതിൽ വർധിച്ചാൽ മാത്രം സമ്പൂർണ ലോക് ഡൗണിലേക്ക് പോയാൽ മതിയെന്നാണ് സർക്കാരിൻ്റെ തീരുമാനം.
ഇടതുമുന്നണി തീരുമാനിച്ചിരുന്ന സമരപരിപാടികളും കോവിഡിൻ്റെപശ്ചാത്തലത്തിൽ മാറ്റിവച്ചു. പ്രതിപക്ഷവും ആൾക്കൂട്ടം ഉണ്ടാകുന്ന പരിപാടികൾ മാറ്റിവയ്ക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. അതേസമയം സർക്കാരിനെതിരായ സമരം തുടരുമെന്ന് ബി.ജെ.പി വ്യക്തമാക്കിയിട്ടുണ്ട്.