മുഖ്യമന്ത്രിക്ക് ഫോണിൽ ഭീഷണി സന്ദേശം; സുരക്ഷ ശക്തമാക്കി
- Published by:Rajesh V
- news18-malayalam
Last Updated:
സെക്രട്ടേറിയറ്റ് പരിസരത്തും ക്ലിഫ് ഹൗസിലും കൂടുതൽ പൊലീസിനെ നിയോഗിച്ചു.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഫോണിലൂടെ ഭീഷണി സന്ദേശം. ഇന്നലെ രാത്രിയാണ് ഫോണിൽ ഭീഷണി സന്ദേശം ലഭിച്ചത്. ഇതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കി. സെക്രട്ടേറിയറ്റ് ഉൾപ്പെടെ നഗരത്തിലെ പ്രധാന ഭാഗങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കി.
ഭീഷണി സന്ദേശമെത്തി മണിക്കൂറുകൾക്കകം തന്നെ വിളിച്ച ഫോണിന്റെ ഉടമയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കായംകുളം ചേരാവള്ളിയിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ മൊഴിയെടുത്തശേഷം ഇയാളെ പൊലീസ് വിട്ടയച്ചു. മൂന്നു ദിവസം മുൻപ് തന്റെ ഫോൺ നഷ്ടപ്പെട്ടുവെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
advertisement
ഭീഷണി സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടേറിയറ്റ് പരിസരത്തും ക്ലിഫ് ഹൗസിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 29, 2020 6:27 AM IST