TRENDING:

സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിക്കും; ലിറ്ററിന് ഒരു പൈസ കൂട്ടാന്‍ എല്‍ഡിഎഫ് അനുമതി നല്‍കി

Last Updated:

നിലവില്‍ 2391.89 കോടി രൂപയുടെ കുടിശ്ശികയാണ് ജല അതോറിറ്റിക്ക് ഉള്ളത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിക്കാന്‍ ഇടതുമുന്നണി യോഗം അനുമതി നല്‍കി. ലിറ്ററിന് ഒരു പൈസ വര്‍ധിപ്പിക്കാനാണ് വെള്ളിയാഴ്ച നടന്ന എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായത്.
advertisement

ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് ഇതുസംബന്ധിച്ച ആവശ്യം യോഗത്തില്‍ ഉന്നയിച്ചത്. 2391.89 കോടി രൂപയുടെ കുടിശ്ശികയാണ് ജല അതോറിറ്റിക്ക് ഉള്ളത്.  ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയാത്ത സാഹചര്യമാണ് ജല അതോററ്റിയില്‍ ഉള്ളത്. പിരിഞ്ഞുപോയവരുടെ ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിയുന്നില്ലെന്നും സറണ്ടര്‍ ലീവ് ഉള്‍പ്പെടെ അനുവദിക്കാന്‍ സാധിക്കുന്നില്ലെന്നും മുന്നണി തീരുമാനം അറിയിച്ചുകൊണ്ട് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പറഞ്ഞു.

Also Read-‘തെറ്റായ ഒരു പ്രവണതയ്ക്കും പാർട്ടി കൂട്ടുനിൽക്കില്ല; ആലപ്പുഴയിലെ പ്രശ്നങ്ങള്‍ പരിശോധിക്കും’: എം വി ഗോവിന്ദൻ

advertisement

ഉന്നതവിദ്യാഭ്യാസമേഖലയില്‍ പൊതുനിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരിനോട് എല്‍ഡിഎഫ് നിര്‍ദ്ദേശം നല്‍കി. വിദേശസര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്നതുള്‍പ്പെടെ നിര്‍ദ്ദേശങ്ങളുള്ള കേരള വികസന നയരേഖയ്ക്ക് യോഗം അംഗീകാരം നല്‍കി. മുന്‍പ് സ്വാശ്രയ കോളേജുകളെ എതിര്‍ത്തെങ്കിലും എല്ലാ കാലത്തും ആ നിലപാടുമായി മുന്നോട് പോകാന്‍ കഴിയില്ലെന്നും ഇ.പി. ജയരാജന്‍ വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിക്കും; ലിറ്ററിന് ഒരു പൈസ കൂട്ടാന്‍ എല്‍ഡിഎഫ് അനുമതി നല്‍കി
Open in App
Home
Video
Impact Shorts
Web Stories