TRENDING:

'അവർ നമ്മുടെ ട്രാപ്പിൽ വീണപോലെ'; സന്ദീപ് വാര്യരെ SFI തടഞ്ഞെന്ന പരാതിക്ക് പിന്നാലെ UDF ചാറ്റ് പുറത്ത്

Last Updated:

'ടീം യുഡിഎഫ് തൃക്കരിപ്പൂർ' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലെ സംഭാഷണങ്ങളാണ് പുറത്തുവന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസർഗോഡ്: പടന്നക്കാട് നെഹ്‌റു കോളേജിൽ യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യരെ എസ്എഫ്‌ഐ പ്രവർത്തകർ തടഞ്ഞ പരാതിക്ക് പിന്നാലെ യുഡിഎഫ് വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റ് പുറത്ത്. സംഭവം യുഡിഎഫ് ഒരുക്കിയ 'ട്രാപ്പ്' ആയിരുന്നുവെന്ന് സൂചിപ്പിക്കുന്ന വാട്‌സ്ആപ്പ് സ്ക്രീൻഷോട്ടുകൾ പുറത്തുവന്നു. 'ടീം യുഡിഎഫ് തൃക്കരിപ്പൂർ' എന്ന ഗ്രൂപ്പിലെ സംഭാഷണങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
News18
News18
advertisement

"അവർ ശരിക്കും നമ്മുടെ ട്രാപ്പിൽ വീണപോലെ ആയി" എന്നും "നല്ലൊരു പ്രചാരണ ആയുധമായി മാറി" എന്നുമാണ് ഗ്രൂപ്പിലെ സന്ദേശങ്ങൾ. അബ്ദുൽ ഖാദർ എന്ന പേരുള്ള നമ്പറിൽ നിന്നാണ് ഈ മെസേജുകൾ വന്നിരിക്കുന്നത്. ജയിക്കാൻ കുറച്ചുകൂടി എളുപ്പമാക്കി തന്നതിന് എസ്എഫ്‌ഐക്ക് നന്ദി രേഖപ്പെടുത്തുന്നതായും ഗ്രൂപ്പിലെ ചർച്ചകളിൽ പറയുന്നുണ്ട്.

നെഹ്‌റു കോളേജ് ക്യാമ്പസിൽ വോട്ട് അഭ്യർത്ഥിക്കാൻ എത്തിയ സന്ദീപ് വാര്യരെ എസ്എഫ്‌ഐ പ്രവർത്തകർ തടഞ്ഞുവെന്നായിരുന്നു പരാതി. സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്ന മീഡിയ ടീമിനെ കൈയേറ്റം ചെയ്തതായും യുഡിഎഫ് ആരോപിച്ചിരുന്നു. സംഘർഷത്തിന് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച സന്ദീപ് വാര്യരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പരാജയഭീതി പൂണ്ട എൽഡിഎഫിന്റെ പരിഭ്രാന്തിയാണ് ക്യാമ്പസിൽ കണ്ടതെന്ന് സന്ദീപ് വാര്യർ പ്രതികരിച്ചു. "ക്യാമ്പസ് ചെങ്കോട്ടയാണെന്ന് പ്രഖ്യാപിച്ചായിരുന്നു ആക്രമണം. വിദ്യാർത്ഥികളെ കാണാൻ അനുവദിക്കില്ലെന്ന ഫാസിസ്റ്റ് നിലപാടാണ് എസ്എഫ്‌ഐ സ്വീകരിക്കുന്നത്," അദ്ദേഹം പറഞ്ഞു. തൃക്കരിപ്പൂരിൽ ജനാധിപത്യവിരുദ്ധമായ നടപടികളാണ് ഇടത് മുന്നണി സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അവർ നമ്മുടെ ട്രാപ്പിൽ വീണപോലെ'; സന്ദീപ് വാര്യരെ SFI തടഞ്ഞെന്ന പരാതിക്ക് പിന്നാലെ UDF ചാറ്റ് പുറത്ത്
Open in App
Home
Video
Impact Shorts
Web Stories