TRENDING:

ഇനി ബ്ലൂട്ടൂത്തിലും മിണ്ടണ്ട; ഡ്രൈവിങ്ങിനിടെ ബ്ലൂട്ടൂത്ത് ഉപയോഗിച്ച് സംസാരിച്ചാൽ ലൈസൻസ് പോകും

Last Updated:

തെളിവു സഹിതം ആർടിഒയ്ക്കു റിപ്പോർട്ട് ചെയ്യാനും ലൈസൻസ് സസ്പെൻഡ് ചെയ്യിക്കാനും നിർദേശമുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനനന്തപുരം: ഫോൺ ഉപയോഗം മൂലമുള്ള വാഹന അപകട നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ നടപടികൾ കടുപ്പിക്കാനൊരുങ്ങി ട്രാഫിക് പൊലീസ്. ഇനി മുതൽ ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചു ഫോണിൽ സംസാരിച്ചാലും ലൈസൻസ് റദ്ദാക്കും. നേരത്തേ, വാഹനമോടിക്കുന്നതിനിടെ ഫോൺ ചെവിയോടു ചേർത്തു സംസാരിച്ചാൽ മാത്രമേ നടപടിയുണ്ടായിരുന്നുള്ളൂ.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

തെളിവു സഹിതം ആർടിഒയ്ക്കു റിപ്പോർട്ട് ചെയ്യാനും ലൈസൻസ് സസ്പെൻഡ് ചെയ്യിക്കാനും നിർദേശമുണ്ട്. ബ്ലൂട്ടൂത്ത് വഴി മൊബൈൽ ഫോൺ കണക്ട് ചെയ്ത് വാഹനമോടിച്ചുകൊണ്ട് സംസാരിക്കുന്നത് അപകങ്ങൾക്ക് കാരണമാകുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതിന് കേസെടുക്കാൻ മോട്ടർ വാഹന നിയമ ഭേദഗതിയിൽ വ്യവസ്ഥയുണ്ട്.

നിയമം നടപ്പാക്കുന്ന കാര്യത്തിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കിലും ബ്ലൂടൂത്ത് ഉപയോഗിച്ചുള്ള സംസാരം ഒഴിവാക്കണമെന്നു മോട്ടർ വാഹന ഉദ്യോഗസ്ഥർ പറയുന്നു.

നേരത്തേ, വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതിനും ഗ്ലാസുകളിൽ കൂളിങ് ഫിലിം പതിക്കുന്നതിനുമെതിരെയുള്ള നടപടി കർശനമാക്കാനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിരുന്നു. ജൂൺ എട്ടിന് പുറപ്പെടുവിച്ച ഉത്തരവിൽ വാഹനങ്ങളുടെ ഇൻഡിക്കേറ്റർ, ഹെഡ് ലൈറ്റ് എന്നിവ ശരിയായ രീതിയിൽ ഘടിപ്പിക്കാത്ത വാഹനങ്ങൾക്കെതിരേയും നിയമ നടപടിയെടുക്കണമെന്ന് ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ പറയുന്നു.

advertisement

You may also like:ഒന്നരവയസുകാരിയെചവിട്ടിയെറിഞ്ഞു; കുടുംബത്തിന് നേരെ നിർത്താതെ വെടിയുതിർത്തു; കശ്മീരില്‍ ഭീകരരുടെ അതിക്രമം വിവരിച്ച് അധികൃതര്‍

റോഡ് സുരക്ഷ സംബന്ധിച്ച് ഹൈക്കോടതി ഏപ്രിൽ 9-ന് പുറപ്പെടുവിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. സംസ്ഥാനത്തെ വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കോടതി നിർദേശിച്ചിരുന്നു.

പി.എസ്.സി. പരീക്ഷകൾ ജൂലായ് ഒന്നിന് പുനരാരംഭിക്കും

advertisement

രണ്ടര മാസങ്ങൾക്ക് ശേഷം പി.എസ്.സി. പരീക്ഷകൾ ജൂലായ് ഒന്നിന് പുനരാരംഭിക്കും. ഏപ്രിൽ 20 മുതൽ മാറ്റിവെച്ചവയിൽ 23 പരീക്ഷകൾ ജൂലായിൽ നടത്തുന്നത്.

കോവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലം നിർത്തി വെച്ച പരീക്ഷകളും അഭിമുഖങ്ങളുമാണ് പി.എസ്.സി നാളെ മുതൽ പുനരാരംഭിക്കുന്നത്.

കോവിഡ് ബാധിതർക്ക് പരീക്ഷാകേന്ദ്രങ്ങളിൽ പ്രത്യേകം മുറി സജ്ജീകരിക്കും. ഇവർ പി.പി.ഇ. കിറ്റ് ധരിക്കേണ്ടതില്ല. മറ്റു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷാകേന്ദ്രത്തിലെത്തണം. ജൂലായിൽ നടത്താനിരുന്ന മറ്റ് ആറുപരീക്ഷകളും മാറ്റമില്ലാതെ നടത്തും.

ജൂലായ് 10-ന്റെ ഡ്രൈവർ പരീക്ഷ ഓഗസ്റ്റിലേക്ക് മാറ്റി. വനംവകുപ്പിലേക്കുള്ള റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ പരീക്ഷയാണ് നാളെ നടക്കുന്നത്. പൊതുഗതാഗതസംവിധാനം കാര്യക്ഷമമല്ലാത്തതിനാൽ അപേക്ഷകർ കുറവുള്ള പരീക്ഷകളാണ് നിശ്ചയിച്ചിട്ടുള്ളത്.

advertisement

കൂടുതൽ വിവരങ്ങൾ 9446445483, 0471 2546246 എന്നീ നമ്പറുകളിൽ ലഭിക്കും. പരീക്ഷയെഴുതുമെന്ന് ഉറപ്പുനൽകിയവർക്ക് അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. അതിന്റെ അച്ചടിപ്പകർപ്പും തിരിച്ചറിയൽരേഖയുടെ അസലുമായി ഉദ്യോഗാർഥികൾ പരീക്ഷയ്ക്ക് അരമണിക്കൂർമുമ്പ് ഹാളിലെത്തണം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇനി ബ്ലൂട്ടൂത്തിലും മിണ്ടണ്ട; ഡ്രൈവിങ്ങിനിടെ ബ്ലൂട്ടൂത്ത് ഉപയോഗിച്ച് സംസാരിച്ചാൽ ലൈസൻസ് പോകും
Open in App
Home
Video
Impact Shorts
Web Stories