ഒന്നരവയസുകാരിയെ ചവിട്ടിയെറിഞ്ഞു; കുടുംബത്തിന് നേരെ നിർത്താതെ വെടിയുതിർത്തു; കശ്മീരില്‍ ഭീകരരുടെ അതിക്രമം വിവരിച്ച് അധികൃതര്‍
- Published by:Asha Sulfiker
- news18-malayalam
Last Updated:
18 മാസം പ്രായമുള്ള കുഞ്ഞിനെ തൊഴിക്കുകയും നിരപരാധികളായ ഒരു കുടുംബത്തിന് നേരെ 20-25 വെടിയുണ്ടകൾ വർഷിക്കുകയും ചെയ്തു. ഏത് സംസ്കാരമാണ് ഇത്രയും ക്രൂരത പഠിപ്പിക്കുന്നത്”
ശ്രീനഗര്‍: ജമ്മു കാശ്മീരിൽ പൊലീസ് ഉദ്യോഗസ്ഥനും കുടുംബവും തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. രണ്ട് ദിവസം മുമ്പാണ് സ്പെഷ്യൽ പൊലീസ് ഓഫീസറായ ഫയാസ് അഹമ്മദ് ഭട്ട് വീടിനുള്ളിൽ തീവ്രവാദികളുടെ വെടിയേറ്റ് മരിക്കുന്നത്. ഇദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വെടിയേറ്റ ഭാര്യയും 22 കാരിയായ മകളും ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഈ സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ അധികൃതർ പുറത്തുവിട്ടിരിക്കുന്നത്.
സംഭവം നടന്ന ദിവസം പൊലീസ് ഉദ്യോഗസ്ഥന്‍റെ വീട്ടിലേക്ക് ഇരച്ചു കയറിയ ജയ്ഷ്-ഇ-മുഹമ്മദ് ഭീകരര്‍ അദ്ദേഹത്തിന്‍റെ 18 മാസക്കാരിയായ ചെറുമകളെ പോലും വെറുതെ വിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് ഒരു വിദേശി ഉൾപ്പെടെ രണ്ട് ഭീകരർ ഫയാസിന്‍റെ വീട്ടിൽ കടന്നു കയറിയത്. അതിനുശേഷം ഉദ്യോഗസ്ഥനെ അതിക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങി.
advertisement
പൊലീസ് ഉദ്യോഗസ്ഥനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിന്‍റെ ഭാര്യ രാജ ബീഗം, മകൾ റഫിയ എന്നിവർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ ഫയസ് സംഭവസ്ഥലത്തും ഭാര്യയും മകളും ആശുപത്രിയിൽ വച്ചും മരിച്ചു. എന്നാൽ അദ്ദേഹത്തിന്‍റെ മരുമകൾക്കും ചെറുമകൾക്കും നേരിടേണ്ടി വന്ന അതിക്രമങ്ങളുടെ വിവരങ്ങളാണ് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് ഉദ്യോഗസ്ഥർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
തീവ്രവാദികൾ വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറിയപ്പോൾ തന്‍റെ പതിനെട്ട് വയസ് പ്രായമായ മകളെ അവരുടെ കാൽച്ചുവട്ടിൽ വച്ച്, കുടുംബത്തെ വെറുതെ വിടണമെന്ന് മരുമകൾ അഭ്യർഥിച്ചു എന്നാണ് പറയപ്പെടുന്നത്. എന്നാൽ യാതൊരു മനുഷ്യത്വവും പ്രകടിപ്പിക്കാത്ത അക്രമികൾ, കുഞ്ഞിനെ ചവിട്ടിയെറിഞ്ഞ ശേഷം കുടുംബത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.
advertisement
“18 മാസം പ്രായമുള്ള കുഞ്ഞിനെ തൊഴിക്കുകയും നിരപരാധികളായ ഒരു കുടുംബത്തിന് നേരെ 20-25 വെടിയുണ്ടകൾ വർഷിക്കുകയും ചെയ്തു. ഏത് സംസ്കാരമാണ് ഇത്രയും ക്രൂരത പഠിപ്പിക്കുന്നത്” എന്നാണ് സംഭവത്തിൽ പ്രതികരിച്ചു കൊണ്ട് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ചോദിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 30, 2021 8:04 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഒന്നരവയസുകാരിയെ ചവിട്ടിയെറിഞ്ഞു; കുടുംബത്തിന് നേരെ നിർത്താതെ വെടിയുതിർത്തു; കശ്മീരില്‍ ഭീകരരുടെ അതിക്രമം വിവരിച്ച് അധികൃതര്‍