TRENDING:

മകനുമായി ബന്ധമുണ്ടായിരുന്ന വിവാഹിതയായ യുവതിയെ വിളിച്ചു വരുത്തി തീകൊളുത്തി കൊന്ന അമ്മയ്ക്കും മകനും ജീവപര്യന്തം

Last Updated:

സിന്ധുവിന്റെ 11 വയസ്സുള്ള മകളുടെ മുന്നിൽ വെച്ചാണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്

advertisement
നെടുമങ്ങാട്: വീട്ടുമുറ്റത്തുവെച്ച് യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്കും മകനും ജീവപര്യന്തം തടവുശിക്ഷ. കല്ലറ പാങ്ങോട് ചന്തക്കുന്ന് സ്വദേശിനി റാഹിലാ ബീവി, മകൻ സാഗർ എന്നിവരെയാണ് നെടുമങ്ങാട് എസ്.സി.-എസ്.ടി. കോടതി ശിക്ഷിച്ചത്. ജീവപര്യന്തത്തിന് പുറമെ പ്രതികൾ അരലക്ഷം രൂപ വീതം പിഴയും ഒടുക്കണം. ഈ തുക മരിച്ച സിന്ധുവിന്റെ മൂന്ന് പെൺമക്കൾക്ക് നൽകാൻ ജഡ്ജി ഷാജഹാൻ ഉത്തരവിട്ടു.
News18
News18
advertisement

2016 നവംബർ ഒൻപതിനാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പാങ്ങോട് പഴവിള സ്വദേശിനിയായ സിന്ധുവും റാഹിലാ ബീവിയുടെ മറ്റൊരു മകനായ സാജനും പ്രണയത്തിലായിരുന്നു. എന്നാൽ ഇവരുടെ വിവാഹത്തിന് സാജന്റെ വീട്ടുകാർ എതിരായിരുന്നു. സിന്ധുവിനെ സാജനെക്കൊണ്ട് വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം, റാഹിലാ ബീവിയും സാഗറും ചേർന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.

സിന്ധുവിന്റെ 11 വയസ്സുള്ള മകളുടെ മുന്നിൽ വെച്ചാണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്. കേസിൽ പരിസരവാസികളായ ദൃക്‌സാക്ഷികൾ പിന്നീട് കൂറുമാറിയെങ്കിലും, അമ്മ കൊല്ലപ്പെടുന്നത് നേരിൽ കണ്ട മകളുടെ ഉറച്ച മൊഴിയാണ് പ്രതികൾക്കെതിരെയുള്ള പ്രധാന തെളിവായത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

റാഹിലാ ബീവിയുടെ മകനും കേസിൽ മൂന്നാം പ്രതിയുമായിരുന്ന സാജനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എൻ. സന്ദീപ് ഹാജരായി. ആദ്യ വിവാഹത്തിൽ മൂന്ന് പെൺമക്കളുള്ള സിന്ധുവിനെ ചതിയിലൂടെ കൊലപ്പെടുത്തിയ പ്രതികൾക്ക് ഒടുവിൽ അർഹമായ ശിക്ഷ ലഭിച്ചു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മകനുമായി ബന്ധമുണ്ടായിരുന്ന വിവാഹിതയായ യുവതിയെ വിളിച്ചു വരുത്തി തീകൊളുത്തി കൊന്ന അമ്മയ്ക്കും മകനും ജീവപര്യന്തം
Open in App
Home
Video
Impact Shorts
Web Stories