ലൈഫ് മിഷന്‍ പദ്ധതിയില്‍ സിബിഐ അന്വേഷണം തടയണമെന്ന സര്‍ക്കാരിന്റെയും യുണിടാക്കിന്റെയും ഹര്‍ജികളിലാണ് ഹൈക്കോടതിയില്‍ വാദം നടന്നത്.
Also Read- മലമ്പുഴയിലെ 'യക്ഷി'ക്ക് മോഡലായ നഫീസ വിടവാങ്ങി; കാനായി കുഞ്ഞിരാമന്റെ വിഖ്യാതശില്പത്തിന് ഊർജമായ വനിത
സര്‍ക്കാരിന് വേണ്ടി ഹാജരായ സുപ്രിം കോടതി അഭിഭാഷകന്‍ കെ വി വിശ്വനാഥന്‍ ഉയര്‍ത്തിയ വാദങ്ങള്‍....
- ലൈഫ് മിഷന് വിദേശത്തു നിന്ന് പണം ലഭിച്ചിട്ടില്ല, റെഡ് ക്രെസെന്റ് ആണ് യൂണിടാകിനെ നിയമിച്ചത്
- സര്‍ക്കാര്‍ ഭൂമി നല്‍കുക മാത്രം ആണ് ചെയ്തത്,ഇത് ജനതാത്പര്യം മുന്‍നിര്‍ത്തിയാണ്.
- റെഡ് ക്രെസെന്റ് നേരിട്ടാണ് യൂണിടാകിനും സെയ്ന്‍ വെഞ്ച്വേഴ്സിനും പണം നല്‍കിയത്. ഇക്കാര്യം ബാങ്ക് രേഖകളില്‍ വ്യക്തമാണ്.
- സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കില്‍ അന്വേഷിക്കേണ്ടത് അഴിമതി നിരോധന നിയമം അനുസരിച്ചാണ്. ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം തുടരുന്നു.
- വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആർ.എ) ലംഘനം അന്വേഷിക്കുന്ന ചട്ടത്തിന്റെ പരിധിയില്‍ ഈ ഇടപാട് വരുന്നില്ല.
- ഇത് കള്ളപ്പണം വെളുപ്പിക്കലോ, ഹവാലായോ അല്ല.
- പ്രളയബാധിതര്‍ക്കുള്ള ഭവന പദ്ധതിയ്ക്ക് സാമ്പത്തിക സഹായമെന്ന നിലയിലാണ് റെഡ്ക്രസന്റുമായി ധാരണയായത്.
- സര്‍ക്കാരിന് പങ്കെന്നത് രാഷ്ട്രീയ ആരോപണം മാത്രം. പ്രാഥമിക അന്വേഷണം പോലും സിബിഐ നടത്തിയില്ല.
- സിബിഐ അന്വേഷണം ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധമാണ്.
advertisement
advertisement
സര്‍ക്കാരിന്റെ വാദങ്ങളെ എതിര്‍ത്തുകൊണ്ടാണ് സിബിഐ അധോലോക ഇടപാടാണ് നടന്നതെന്ന് വെളിപ്പെടുത്തിയത്.
സിബിഐയുടെ മറ്റ് വാദങ്ങള്‍ ഇങ്ങനെ...
- കരാര്‍ യൂണിടാക്കിന് കിട്ടിയത് തന്നെ വലിയ ഗൂഢാലോചനയാണ്.
- ആകെ തുകയുടെ 30 ശതമാനത്തോളം കമ്മീഷനായി വാങ്ങി, യുഎഇ കോണ്‍സല്‍ ജനറല്‍ അടക്കം വീതിച്ചെടുത്തു.
- പദ്ധതിയുടെ എം ഒ യു ഹൈജാക്ക് ചെയ്തത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറാണ്.
- ധാരണാപത്രം ലൈഫ് മിഷനുമായതിനാല്‍ യൂണിടാക് പണം വാങ്ങിയത് ഒരു കണ്‍കെട്ട് വിദ്യയാണ്.
- കരാറുമായി ബന്ധപ്പെട്ട് യൂണിടാക് ജീവനക്കാര്‍ ആദ്യം കണ്ടത് സന്ദീപ് നായരെയാണ്. സരിത്, സന്ദീപ്, സ്വപ്ന എന്നിവരുമായി കരാര്‍ ഒപ്പിടും മുന്‍പ് കൂടികാഴ്ച നടത്തി.
- യൂണിടാകിന് എല്ലാ സഹായവും നല്‍കാന്‍ ശിവശങ്കര്‍ യു വി ജോസിനോട് ആവശ്യപ്പെട്ടിരുന്നു.
- കള്ളക്കടത്തുകാരുടെ സഹായത്തോടെ വിദേശത്തു നിന്ന് പണം യൂണിടാക് സ്വീകരിച്ചത് വളരെ ഗൗരവമായ സ്ഥിതി വിശേഷമാണ്. സന്തോഷ് ഈപ്പനെ സ്വപ്നയും ശിവശങ്കറും ബോധപൂര്‍വ്വം തെരഞ്ഞെടുത്തതാണെന്നും സിബിഐ.
advertisement
advertisement
Also Read- 'ക്രാക്സ്' ഇവിടെ ഹാപ്പിയാണ്; കോവിഡ് കാലത്ത് അതിഥിയായെത്തിയ കാക്ക കുഞ്ഞ് കുടുംബാംഗമായ കഥ
യുണിടെക്കിന്റെ വാദം ..
- രണ്ടു സ്വകാര്യ സ്ഥാപനങ്ങള്‍ തമ്മിലുള്ള ഇടപാടാണ്.
- നിയമപരമായ തരത്തിലുള്ള അന്വേഷണം നേരിടാന്‍ തയാറാണ്.
- രാഷ്ട്രീയ വൈര്യത്തിന്റെ ഇരയാണ് താനെന്നും സന്തോഷ് ഈപ്പന്‍
അനില്‍ അക്കരെയുടെ വാദം...
- എഫ്‌സിആർഎ ലംഘനമുണ്ടായിട്ടുണ്ട്.
- വിശദമായ അന്വേഷണം അനിവാര്യമാണ്.
- രാഷ്ട്രീയ പ്രേരിതം എന്ന ആരോപണം ശരിയല്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 08, 2020 7:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
CBI in Life Mission| ലൈഫ് മിഷൻ പദ്ധതിയിൽ നടന്നത് അധോലോക ഇടപാടെന്ന് സിബിഐ ഹൈക്കോടതിയിൽ