TRENDING:

ആപ്പിൽ രജിസ്റ്റർ ചെയ്ത് ടോക്കൺ എടുക്കാത്തവർക്കും മദ്യം; സാമൂഹിക അകലം പാലിക്കാതെ ക്യൂവിൽ നിരവധി പേർ

Last Updated:

സാമൂഹിക അകലം കാറ്റിൽ പറത്തി നിരവധി പേരാണ് ഹോട്ടൽ വളപ്പിൽ തിക്കി തിരക്കിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പാപ്പനംകോട് വൈറ്റ് ദമ്മാർ ഹോട്ടലിൽ ടോക്കൺ ഇല്ലാത്തവർക്കും മദ്യം. ഇതോടെ സാമൂഹിക അകലം കാറ്റിൽ പറത്തി നിരവധി പേരാണ് ഹോട്ടൽ വളപ്പിൽ തിക്കി തിരക്കിയത്. മദ്യ വിതരണം ആരംഭിച്ച ഒൻപത് മണി മുതൽ പാപ്പനംകോട് വൈറ്റ് ദമാർ ഹോട്ടലിൽ ഇതായിരുന്നു സാഹചര്യം. സർക്കാർ നിർദേശം ലംഘിച്ച് സാമൂഹിക അകലം പാലിക്കാതെ നിരവധി പേർ ക്യൂവിൽ നിന്നതോടെ ക്യൂ ഹോട്ടൽ വളപ്പിന് പുറത്തേക്ക് നീണ്ടു.
advertisement

Also read: Bev Q | വറ്റിവരണ്ട ദിനങ്ങൾക്ക് അറുതി വരുത്തിയ ആപ്പിന് ട്രോൾ ലോകത്ത് കിടിലൻ വരവേൽപ്പ്

ടോക്കൺ ഇല്ലാത്തവർക്കും മദ്യം നൽകാമെന്ന് ബാർ ജീവനക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അതിനാലാണ് ഇവിടെ നിൽക്കുന്നതെന്നും ക്യൂവിലുണ്ടായിരുന്നവർ വ്യക്തമാക്കി. വാർത്ത ന്യൂസ് 18 പുറത്ത് വിട്ടതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി. ടോക്കൺ ഇല്ലാത്ത ആളുകളെ എല്ലാം ഒഴിപ്പിച്ചു. എന്നിട്ടും മദ്യം കിട്ടുമെന്ന പ്രതീക്ഷയിൽ നിലയുറപ്പിച്ചിരുന്ന ആളുകൾക്കെതിരെ നടപടി എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയതോടെ മുഴുവൻ ആളുകളും പിരിഞ്ഞു പോയി.

advertisement

അതേ സമയം ടോക്കൺ ഇല്ലാത്തവർക്കും മദ്യം നൽകാമെന്ന് ജീവനക്കാർ ഉറപ്പ് നൽകിയിട്ടില്ലെന്ന് ബാറുടമ സുനിൽ കുമാർ പ്രതികരിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആപ്പിൽ രജിസ്റ്റർ ചെയ്ത് ടോക്കൺ എടുക്കാത്തവർക്കും മദ്യം; സാമൂഹിക അകലം പാലിക്കാതെ ക്യൂവിൽ നിരവധി പേർ
Open in App
Home
Video
Impact Shorts
Web Stories