എന്നാൽ അപകടം നടന്നിട്ടും ലോറി നിർത്താതെ പോയത് സംശയാസ്പദമായിട്ടുണ്ട്. അനധികൃത മദ്യക്കടത്താണോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ലോറി പാലത്തിന്‍റെ കൈവരിയിൽ ഇടിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ലോറിയിൽനിന്ന് റോഡിലേക്ക് വീണ മദ്യക്കുപ്പികളിൽ ചിലത് പൊട്ടി മദ്യം റോഡിൽ പരന്നൊഴുകി. പൊട്ടാതിരുന്ന കുപ്പികളിൽ ചിലത് ഓടിക്കൂടിയവർ എടുത്തുകൊണ്ടുപോയി. ശേഷിച്ചവ, സമീപത്തെ ഫറോക്ക് പൊലീസ് സ്റ്റേഷനിലെത്തിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
News Summary- A lorry carrying liquor met with an accident and the liquor bottles were scattered on the road. The incident happened at Feroke Old Bridge in Kozhikode. About 50 cases of liquor bottles were scattered on the road after hitting the bridge.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 20, 2022 12:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് മദ്യപ്പുഴയൊഴുകി; മദ്യക്കുപ്പികൾ ലോറിയിൽനിന്ന് ചിതറിവീണതിനെത്തുടർന്ന്; ഓടിക്കൂടിയവർ രാവിലെതന്നെ അടിച്ചുപൂസായി!