TRENDING:

സാമൂഹ്യസുരക്ഷയ്ക്കായി കേരളം നാളെ മുതൽ മദ്യത്തിന് 40 രൂപ കൂടുതൽ നൽകും

Last Updated:

വില വര്‍ധനവിലൂടെ ഏകദേശം 400 കോടി രൂപയുമാണ് അധിക വരുമാനമാണ് സര്‍‌ക്കാര്‍ പ്രതീക്ഷിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സംസ്ഥാനത്ത് നാളെ മുതല്‍ മദ്യത്തിന് വിലകൂടും.  ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ സാമൂഹ്യസുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതോടെയാണ് വില വര്‍ധനവ്. ഒരു കുപ്പി മദ്യത്തിന് 20 മുതല്‍ 40 രുപ വരെ വില കൂടും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ട് പോകുന്ന സര്‍ക്കാരിന് ഇടക്കാല ആശ്വാസം എന്ന നിലയിലാണ് മദ്യത്തില്‍ നിന്ന് കൂടുതല്‍ വരുമാനം ലക്ഷ്യം വെക്കുന്നത്. വില വര്‍ധനവിലൂടെ ഏകദേശം 400 കോടി രൂപയുമാണ് അധിക വരുമാനമാണ് സര്‍‌ക്കാര്‍ പ്രതീക്ഷിക്കുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

500 രൂപ മുതല്‍ 999 രൂപ വരെ വില വരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് ഒരു കുപ്പിക്ക് 20 രൂപയും, 1000 രൂപ മുതല്‍ മുകളിലോട്ട് വിലവരുന്ന മദ്യത്തിന് 40 രൂപയുമാണ് കൂടുക. ജനപ്രിയ ബ്രാന്‍ഡുകളുടെ നിരക്ക് ഉയരുന്ന മദ്യപാനികള്‍ക്ക് തിരിച്ചടിയാണ്.

Also Read-ബാർ ലൈസൻസ് ഫീസ് 35 ലക്ഷമായി വർധിപ്പിക്കും; ഷാപ്പുകളുടെ ദൂരപരിധി കുറയ്ക്കും; പുതിയ അബ്കാരി നയത്തിൽ ശുപാർശകളെന്തൊക്കെ?

സംസ്ഥാനനത്തെ മദ്യശാലകളില്‍ ഏറ്റവുമധികം വില്‍ക്കുന്ന ജവാന്‍ റമ്മിന് 630 രൂപയാണ് പുതിയ വില. ഡാഡിവില്‍സണ്‍-750 എംഎല്‍: 700 രൂപ , ഓള്‍ഡ് മങ്ക്- 1000, ഒസിആര്‍-690, ഹണിബി-850, നെപ്പോളിയന്‍-770 എന്നിങ്ങനെയാണ് മറ്റ് ബ്രാന്‍ഡുകളുടെ പുതിയ വില.

advertisement

കഴിഞ്ഞ ഡിസംബര്‍ പതിനേഴിന് 10 മുതല്‍ 20 രൂപവരെ വില കൂടിയതിന് പിന്നാലെയാണ് പുതിയ വര്‍ധന. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്, പെന്‍ഷന്‍ ഉള്‍പ്പെടെ നല്‍കുന്നതിനുവേണ്ടിയാണ് ഈ വര്‍ധനയെന്നാണ് സര്‍‌ക്കാര്‍ നല്‍കുന്ന വിശദീകരണം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സാമൂഹ്യസുരക്ഷയ്ക്കായി കേരളം നാളെ മുതൽ മദ്യത്തിന് 40 രൂപ കൂടുതൽ നൽകും
Open in App
Home
Video
Impact Shorts
Web Stories