TRENDING:

BREAKING: സംസ്ഥാനത്ത് ബിവറേജസ് മദ്യവിൽപനശാലകളും ബാറുകളിലെ കൗണ്ടറുകളും ബുധനാഴ്ച തുറക്കും

Last Updated:

Liquor Sale in Kerala: മദ്യ വിൽപന 1256 കൗണ്ടറുകളിലൂടെ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ വിൽപനശാലകൾ ബുധനാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും. ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.  ബിവറേജസ് ഔട്ട്ലെറ്റുകൾ, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകൾ എന്നിവക്ക് പുറമെ ബാറുകളിലും ബിയർ- വൈൻ പാർലറുകളിലെ പുതിയ കൗണ്ടറുകൾ വഴിയും മദ്യം വിൽപന നടത്തും.
advertisement

സംസ്ഥാനത്ത് നിലവിൽ ബിവറേജസ് കോർപറേഷന്‌റെ 265 ഉം കൺസ്യൂമർഫെഡിന്റെ 36 ഉം ഔട്ട്ലെറ്റുകളാണുള്ളത്. 598 ബാറുകളും 357 ബിയർ വൈൻ പാർലറുകളുമുണ്ട്. ബാറുകളിലും ബിയർ പാർലറുകളിലും കൂടി മദ്യം പാഴ്സലായി നൽകുമ്പോൾ ഫലത്തിൽ പുതിയ 955 എണ്ണം കൂടി ചേർത്ത് 1256 കൗണ്ടറുകളാണ് തുറക്കപ്പെടുക. ആകെ വിൽപന കേന്ദ്രങ്ങളുടെ എണ്ണത്തിൽ 76 ശതമാനം വർധനയുണ്ടാകുന്നത്.

TRENDING:Lockdown 4.0 | അനുമതി എന്തിനൊക്കെ? നിയന്ത്രണങ്ങൾ ഏതെല്ലാം വിഭാഗങ്ങൾക്ക്? സമ്പൂർണ വിവരങ്ങൾ അറിയാം

advertisement

[NEWS]Liquor Sale | ബാറുകളിലൂടെ 'കുപ്പി' വിൽക്കുമ്പോൾ: വരുമാന നഷ്ടം ഉണ്ടാകുമോ? [NEWS]ഒരേ സമയം അഞ്ച് പേർ മാത്രം; മദ്യശാലകൾ തുറക്കാനുള്ള ഒരുക്കങ്ങൾ ഇങ്ങനെ‌ [PHOTOS]

മദ്യവിൽപനക്കായി മെബൈൽ ആപ്പും സജ്ജമായി. കൊച്ചിയിലെ ഫെയർ കോഡ് ടെക്നോളജീസ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ് കമ്പനി വികസിപ്പിച്ച മൊബൈൽ ആപ് സർക്കാർ അംഗീകരിച്ചു. ആപ്പിൽ നിർദേശിക്കുന്ന സമയത്ത് വിൽപന കേന്ദ്രത്തിൽ പോയാൽ മദ്യം ലഭിക്കും. മൊബൈൽ ഫോണിലെ ടോക്കൺ നമ്പർ കടയിൽ കാണിക്കണം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
BREAKING: സംസ്ഥാനത്ത് ബിവറേജസ് മദ്യവിൽപനശാലകളും ബാറുകളിലെ കൗണ്ടറുകളും ബുധനാഴ്ച തുറക്കും
Open in App
Home
Video
Impact Shorts
Web Stories