പുതിയ മദ്യനയം അനുസരിച്ച് സംസ്ഥാനത്ത് മദ്യ ഉൽപ്പാദനം കൂട്ടാൻ നിർദേശമുണ്ട്. സംസ്ഥാനത്തെ കള്ളു ഷാപ്പുകൾക്ക് ബാറുകളുടേതിന് സമാനമായി നക്ഷത്ര പദവി നൽകണമെന്ന നിർദേശവും മദ്യനയം മുന്നോട്ടുവെക്കുന്നു. അതേസമയം ഒന്നാം തീയതി ഡ്രൈഡേ ഒഴിവാക്കണമെന്ന നിർദേശം മദ്യനയത്തിൽ ഇല്ല. ഇതോടെ ഒന്നാം തീയതി ഡ്രൈഡേ മാറ്റമില്ലാതെ തുടരും. ഒന്നാം തീയതി ഡ്രൈഡേ ഒഴിവാക്കുന്നതിനെ തൊഴിലാളി സംഘടനകൾ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കും.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 26, 2023 8:10 PM IST