കള്ളുഷാപ്പുകൾക്ക് സ്റ്റാർ പദവി, ബാർ ലൈസൻസ് ഫീസ് കൂട്ടി; ഒന്നാം തീയതി ഡ്രൈഡേയ്ക്ക് മാറ്റമില്ല; പുതിയ മദ്യനയത്തിന് അംഗീകാരം
- Published by:Anuraj GR
- news18-malayalam
Last Updated:
Liquor policy in Kerala: : പുതിയ മദ്യനയം അനുസരിച്ച് സംസ്ഥാനത്ത് മദ്യ ഉൽപ്പാദനം കൂട്ടാൻ നിർദേശമുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ കള്ളുഷാപ്പുകൾക്ക് സ്റ്റാർ പദവി നൽകുന്നത് ഉൾപ്പടെയുള്ള നിർദേശങ്ങൾ അടങ്ങിയ പുതിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ബാർ ലൈസൻസിന് വേണ്ടിയുള്ള ഫീസ് കൂട്ടിയിട്ടുണ്ട്. ബാർ ലൈസൻസ് ഫീസ് നിരക്ക് അഞ്ച് ലക്ഷം രൂപയാണ് വർദ്ധിപ്പിച്ചത്. നിലവിൽ 30 ലക്ഷം രൂപയാണ് ബാർ ലൈസൻസിന് വേണ്ടിയുള്ള ഫീസ്.
പുതിയ മദ്യനയം അനുസരിച്ച് സംസ്ഥാനത്ത് മദ്യ ഉൽപ്പാദനം കൂട്ടാൻ നിർദേശമുണ്ട്. സംസ്ഥാനത്തെ കള്ളു ഷാപ്പുകൾക്ക് ബാറുകളുടേതിന് സമാനമായി നക്ഷത്ര പദവി നൽകണമെന്ന നിർദേശവും മദ്യനയം മുന്നോട്ടുവെക്കുന്നു.
അതേസമയം ഒന്നാം തീയതി ഡ്രൈഡേ ഒഴിവാക്കണമെന്ന നിർദേശം മദ്യനയത്തിൽ ഇല്ല. ഇതോടെ ഒന്നാം തീയതി ഡ്രൈഡേ മാറ്റമില്ലാതെ തുടരും. ഒന്നാം തീയതി ഡ്രൈഡേ ഒഴിവാക്കുന്നതിനെ തൊഴിലാളി സംഘടനകൾ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കും.
പുതിയ സാമ്പത്തികവർഷത്തിലേക്കുള്ള മദ്യനയം ഏപ്രിലിൽ പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ചില കാരണങ്ങൾകൊണ്ട് മദ്യനയം പ്രഖ്യാപിക്കുന്നത് വൈകുകയായിരുന്നു. കള്ളുഷാപ്പുകളുടെ പ്രവർത്തനം സംബന്ധിച്ചും പുതിയ മദ്യനയത്തിൽ നിർദേശങ്ങളുണ്ട്. അതിൽ പ്രധാനമാണ്, അവയുടെ നിലവാരവും സൌകര്യങ്ങളും വിലയിരുത്തി സ്റ്റാർ പദവി നൽകണമെന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
July 26, 2023 2:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കള്ളുഷാപ്പുകൾക്ക് സ്റ്റാർ പദവി, ബാർ ലൈസൻസ് ഫീസ് കൂട്ടി; ഒന്നാം തീയതി ഡ്രൈഡേയ്ക്ക് മാറ്റമില്ല; പുതിയ മദ്യനയത്തിന് അംഗീകാരം