ശസ്ത്രക്രിയക്ക് വിധേയനായ സുബീഷുമായും ദാതാവായ ഭാര്യ പ്രവിജയുമായി ഡോക്ടറുടെ വാട്സാപ്പില്‍ സംസാരിച്ചു എന്നും മന്ത്രി വ്യക്തമാക്കി. രണ്ടുപേരും എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നതായും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തില്‍ സാധാരണക്കാര്‍ക്ക് കരള്‍മാറ്റ ശസ്ത്രക്രിയ കൂടി നടത്താവുന്ന ആശുപത്രിയായി കോട്ടയം മെഡിക്കല്‍ കൊളേജ് മാറി എന്നും മന്ത്രി അഭിപ്രായപെട്ടു.
രാവിലെ ആശുപത്രിയില്‍ എത്തി സങ്കീര്‍ണ ശസ്ത്രക്രിയ്ക്ക് നേതൃത്വ നല്‍കിയ ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ആര്‍ സിന്ധുവിനെ അഭിനന്ദനം അറിയിച്ചതായും മന്ത്രി പറഞ്ഞു.
advertisement
വളരെ സങ്കീർണ്ണമായ ശസ്ത്രക്രീയപൂർത്തിയായെങ്കിലും ഇനി ഉള്ള മണിക്കൂറുകൾ നിർണായകമാണെന്ന് ഡോക്ർമാർ പറയുന്നു. കരൾ ശസ്ത്രക്രിയയിൽ സാധാരണ പ്രധാന വില്ലൻ ആകുന്നത് അണുബാധ ആണ്. അത് ഉണ്ടാകാതെ ഇരിക്കാൻ ഉള്ള ശ്രമങ്ങൾ ആണ് കോട്ടയത്ത് നടത്തി വരുന്നത്.
കഴിഞ്ഞ മാസം ശസ്ത്രക്രീയ നടത്തുന്നതിനുള്ള ക്രമീകരണം പൂർത്തിയായിരുന്നെങ്കിലും ചില ഔദ്യോഗിക തടസങ്ങൾ നേരിട്ടതിനാൽ നടന്നിരുന്നില്ല. പിന്നീട് മറ്റൊരു ദിവസം നടത്തുവാൻ ശ്രമിച്ചപ്പോൾ രോഗിക്കും ദാതാവിനും കോവിഡ് ബാധിച്ചു. ഇരുവരും കോവിഡ് വിമുക്തരായപ്പോൾ ദാതാവിന് ശാരീരിക അസ്വസ്ഥത നേരിട്ടതിനാൽ പിന്നീടും ശസ്ത്രക്രീയ മാറ്റിവയ്ക്കേണ്ടി വന്നു. പിന്നീട് കഴിഞ്ഞ ശനിയാഴ്ച ശസ്ത്രക്രീയയ്ക്ക് മുന്നോടിയായി ഇരുവരേയുടേയും കോവിഡ് പരിശോധ നടത്തുകയും ഫലം നെഗറ്റീവ് ആകുകയും ചെയ്തതോടെയാണ് ഇന്നലെ (തിങ്കളാഴ്ച) ശസ്ത്രക്രിയ ചെയ്യുവാൻ തീരുമാനിച്ചത്.
കേരളത്തിൽ സർക്കാർ മേഖലയിൽ ഇതിനു മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒരു തവണ മാത്രമേ കരൾ മാറ്റ ശസ്ത്രക്രീയ നടന്നിട്ടുള്ളു. കരൾ മാറ്റ ശസ്ത്രക്രിയ പൂർത്തിയാകുന്നതോടെ കോട്ടയം മെഡിക്കൽ കോളജിൻ്റെ മറ്റൊരു നേട്ടമായി ഇതു മാറുമെന്ന് സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ പറഞ്ഞു.
അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ സര്‍ക്കാര്‍ മേഖലയിലെ നിര്‍ണായക ചുവടുവയ്പ്പാണിതെന്ന് മന്ത്രി പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയായതിനാല്‍ അല്‍പനാള്‍ നിര്‍ണായകമാണ്.
Also Read- Acid drinking| വിനോദയാത്രയ്ക്കിടെ വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ചു; വിദ്യാർത്ഥി അവശനിലയിൽ
ഗാസ്ട്രോ സർജറി വിഭാഗം മേധാവി ഡോ. ആർ എസ് സിന്ധുവിൻ്റെ നേതൃത്യത്തിലുള്ള സംഘം പ്രവർത്തനനിരതരായിരുന്നു. ഡോ. ഡൊമിനിക് മാത്യു, ഡോ. ജീവൻ ജോസ്. ഡോ. തുളസി കോട്ടായി, ഓങ്കോളജി സർജറി വിഭാഗം മേധാവി ഡോ. ടി വി മുരളി ,ജനറൽ സർജൻ ഡോ.ജോസ് സ്റ്റാൻലി, ഡോ.മനൂപ്, അനസ്ത്യേഷ്യ വിഭാഗം മേധാവി ഡോ. ഷീലാ വർഗ്ഗീസ്, ഡോ.സോജൻ, ഡോ.അനിൽ, ഡോ ദിവ്യ, ഡോ. ടിറ്റോ, ഹെഡ് നേഴ്സ് സുമിത, നഴ്സുമാരായ അനു,ടിന്റു, ജീമോൾ, ഓപ്പറേഷൻ തീയേറ്റർ ടെക്നീഷ്യൻമാരായ ശ്യാം, അനു, വിദ്യ, ചൈത്ര, ശ്രീക്കുട്ടി, ഡോക്ടർമാരായ ഷബീർ അലി, ഷിറാസ്, ഹാഷിർ ,മനോജ് കെ എസ് ,ഓപ്പറേഷൻ തിയേറ്റർ ഹെഡ് നേഴ്സ് ഗോകുൽ, ഐ സി യു സീനിയർ നേഴ്സ് ലിജോ ,ടെക്നീഷ്യൻ അഭിനന്ദ്, ട്രാസ് പ്ലാൻ്റ് കോഡിനേറ്റർമാരായ ജിമ്മി ജോർജ്ജ്, നീതു, സീനിയർ നേഴ്സ്മനു, ടെക്നീഷ്യന്മാരായസാബു, ജയമോഹൻ എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയത്. ഇവർക്കൊപ്പം നിർദ്ദേശങ്ങളുമായി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാറും മുഴുവൻ സമയവും ഇവരോടൊപ്പമുണ്ടായിരുന്നു