• HOME
  • »
  • NEWS
  • »
  • kerala
  • »
  • Acid drinking| വിനോദയാത്രയ്ക്കിടെ വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ചു; വിദ്യാർത്ഥി അവശനിലയിൽ

Acid drinking| വിനോദയാത്രയ്ക്കിടെ വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ചു; വിദ്യാർത്ഥി അവശനിലയിൽ

ആസിഡ് കഴിച്ചയുടൻ കുട്ടി സുഹൃത്തിന്റെ തോളിലേക്ക് ഛർദിക്കുകയായിരുന്നു. ഛർദി വീണ് സുഹൃത്തിനും പൊള്ളലേറ്റു

ഛർദി വീണ് സുഹൃത്തിനും പൊള്ളലേറ്റു

ഛർദി വീണ് സുഹൃത്തിനും പൊള്ളലേറ്റു

  • Share this:
    കോഴിക്കോട്: വെള്ളമാണെന്ന് കരുതി ആസിഡ് (Acid)കുടിച്ച് വിദ്യാർത്ഥി അവശനിലയിൽ. കോഴിക്കോട് വരക്കൽ ബീച്ചിലെ തട്ടുകടയിലാണ് സംഭവം. വിനോദയാത്രയ്ക്ക് വന്ന കുട്ടിയാണ് ആസിഡ് കഴിച്ചത്. വിദ്യാർത്ഥി പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

    ആസിഡ് കഴിച്ചയുടൻ കുട്ടി സുഹൃത്തിന്റെ തോളിലേക്ക് ഛർദിക്കുകയായിരുന്നു. ഛർദി വീണ് സുഹൃത്തിനും പൊള്ളലേറ്റു.

    ബീച്ചില്‍ ഉപ്പിലിട്ടതു വില്‍ക്കുന്ന പെട്ടിക്കടയില്‍നിന്നാണ് ആസിഡ് കുടിച്ചത്. ഉപ്പിലിട്ടതു കഴിച്ച് എരിവു തോന്നിയപ്പോള്‍ അടുത്തുകണ്ട കുപ്പിയില്‍ വെള്ളമാണെന്നു കരുതി കുടിക്കുകയായിരുന്നു. കുട്ടിയുടെ വായയ്ക്ക് പൊള്ളലേറ്റു. ഈ കുട്ടിയുടെ ചര്‍ദ്ദില്‍ ദേഹത്തുപറ്റിയ മറ്റൊരുകുട്ടിക്കും പൊള്ളലേറ്റു.

    കാസര്‍ക്കോട് തൃക്കരിപ്പൂര്‍ ആയട്ടി സ്വദേശികളായ വിദ്യാർത്ഥികൾക്കാണ് അപകടമുണ്ടായത്. ഇവരെ കോഴിക്കോട്ട് മെഡിക്കല്‍ കോളജില്‍ ചികിത്സക്കു വിധേയമാക്കിയ ശേഷം നാട്ടിലേക്കു കൊണ്ടുപോയി. മദ്രസ പഠനയാത്രയുടെ ഭാഗമായാണ് ഇവര്‍ കോഴിക്കോട്ട് എത്തിയത്.

    Also Read-വരാന്തയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഭ‍ർത്താവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഭാര്യ പിടിയിൽ

    ഉപ്പിലിട്ടത് വേഗം പാകമാകാന്‍ ആഡിഡ് ഉപയോഗിക്കുന്നത് നഗരത്തില്‍ വ്യാപകമാണെന്നു പരാതിയുണ്ട്. നേരത്തെ നഗരസഭ ആരോഗ്യ വിഭാഗം ഇതിനെതിരെ ജാഗ്രത പുലര്‍ത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും ഇത്തരം നിരോധിത വസ്തുക്കള്‍ ഭക്ഷ്യ വസ്തുക്കളില്‍ ചേര്‍ക്കുന്നത് വര്‍ധിച്ചിരിക്കയാണ്.

    Also Read-Fake Doctor| ഏഴ് സംസ്ഥാനങ്ങളിലായി 14 ഭാര്യമാർ; വ്യാജ ഡോക്ടർ ചമഞ്ഞ് വിവാഹ തട്ടിപ്പ് നടത്തിയയാൾ പിടിയിൽ

    മറ്റൊരു സംഭവത്തിൽ, വീടിന്റെ വരാന്തയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഭ‍ർത്താവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ ഭാര്യ പിടിയിൽ. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിനി ശശികലയാണ് അറസ്റ്റിലായത്. ഭർത്താവായ സുബ്രഹ്മണ്യൻ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സുബ്രഹ്മണ്യന് 60 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.

    ശനിയാഴ്ച രാത്രിയോടെയായിരുന്നു കൊലപാതക ശ്രമം നടന്നത്. സഹോദരന്റെ ആണ്ട് ചടങ്ങുകൾ കഴിഞ്ഞ് മദ്യപിച്ചാണ് സുബ്രമണ്യൻ വീട്ടിലേക്ക് എത്തിയത്. വീട്ടിലെത്തിയ സുബ്രഹ്മണ്യൻ പുറത്തെ വരാന്തയിലും ശശികലയു ഇളയമകനു൦ അകത്തെ മുറിയിലും കിടന്നു. മൂത്തമകൻ അടുത്തുള്ള ബന്ധുവീട്ടിലായിരുന്നു. ഉറക്കത്തിനിടയിൽ തന്റേ ദേഹത്ത് തീ പട‍രുന്നത് അറിഞ്ഞ് ഞെട്ടിയുണ‍ർന്ന സുബ്രഹ്മണ്യൻ നിലവിളിച്ചു. തുടർന്ന് ഓടിയെത്തിയ ഭാര്യയും നാട്ടുകാരും ചേർന്ന് തീ അണച്ചു.
    Published by:Naseeba TC
    First published: