Upacharapoorvam Gunda Jayan| 'ചില്ലുമണി കായലിന്റെ..'; ഉപചാരപൂർവം ഗുണ്ട ജയനിലെ മനോഹരമായ മെലഡി ഗാനം പുറത്ത്

Last Updated:

ഈ ഗാനം രചിച്ചിരിക്കുന്നത് ഹരിനാരായണനും ആലപിച്ചിരിക്കുന്നത് ദയ ബിജിപാലും ആണ്. ബിജിപാൽ ആണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്.

നടൻ സൈജു കുറുപ്പിന്റെ (Saiju Kurup) കരിയറിലെ നൂറാം ചിത്രം എന്ന വിശേഷണവുമായി എത്തുന്ന ചിത്രമാണ് ഉപചാരപൂർവം ഗുണ്ട ജയൻ (Upacharapoorvam Gunda Jayan). അരുൺ വൈഗ (Arun Vaiga) സംവിധാനം ചെയ്തിരിക്കുന്ന ഈ കോമഡി എന്ററൈനെർ, കുറുപ്പ് എന്ന ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം യുവ താരം ദുൽഖർ സൽമാൻ നിർമ്മിച്ച ചിത്രമാണ്.
വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്ന് നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് രാജേഷ് വർമയാണ്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഇതിലെ ഗുണ്ട ഗുണ്ട ഗുണ്ട ജയൻ എന്നൊരു ഗാനം റിലീസ് ചെയ്യുകയും വമ്പൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ശബരീഷ് വർമ്മ ആലപിച്ച ആ ഗാനത്തിന് ശേഷം ഇപ്പോഴിതാ ഈ ചിത്രത്തിലെ പുതിയ ഒരു ഗാനം കൂടി എത്തിയിരിക്കുകയാണ്.
advertisement
'ചില്ലുമണി കായലിന്റെ...' എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് ഹരിനാരായണനും ആലപിച്ചിരിക്കുന്നത് ദയ ബിജിപാലും ആണ്. ബിജിപാൽ ആണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. മനോഹരമായ ഈ മെലഡിയുടെ ദൃശ്യങ്ങളും മികച്ച രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.
advertisement
സൈജു കുറുപ്പിനൊപ്പം സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരാണ് ഇതിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എൽദോ ഐസക് ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് കിരൺ ദാസ് ആണ്. ഒരു പക്കാ കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കിയ ഈ ചിത്രം ഫെബ്രുവരി 25ന് റിലീസ് ചെയ്യും.
മലയാളം വാർത്തകൾ/ വാർത്ത/Film/
Upacharapoorvam Gunda Jayan| 'ചില്ലുമണി കായലിന്റെ..'; ഉപചാരപൂർവം ഗുണ്ട ജയനിലെ മനോഹരമായ മെലഡി ഗാനം പുറത്ത്
Next Article
advertisement
പണി പാലുംവെള്ളത്തിൽ; പറഞ്ഞതിൽ പകുതി പാൽ മാത്രം കിട്ടിയ പശുവിനെ വാങ്ങിയ ആൾക്ക് 92,000 രൂപ നഷ്ടപരിഹാരം
പണി പാലുംവെള്ളത്തിൽ; പറഞ്ഞതിൽ പകുതി പാൽ മാത്രം കിട്ടിയ പശുവിനെ വാങ്ങിയ ആൾക്ക് 92,000 രൂപ നഷ്ടപരിഹാരം
  • പശുവിൽ നിന്ന് 6 ലിറ്റർ മാത്രമാണ് ലഭിച്ചതെന്ന് പരാതി.

  • നഷ്ടപരിഹാരം നൽകാൻ കൊല്ലം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ.

  • 45 ദിവസത്തിനുള്ളിൽ തുക നൽകിയില്ലെങ്കിൽ 9% പലിശ കൂടി നൽകേണ്ടിവരും.

View All
advertisement