തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ ഇക്കുറി 2,71,20,823 പേരാണുള്ളത്. 2.51 കോടി വോട്ടർമാരാണ് 2015 ലെ പട്ടികയിലുണ്ടായിരുന്നത്. അഞ്ച് വർഷംകൊണ്ട് വോട്ടർമാരുടെ എണ്ണത്തിൽ 20 ലക്ഷത്തോളമാണ് വർധന. ഭൂരിപക്ഷവും സ്ത്രീ വോട്ടർമാരാണെന്ന പ്രത്യേകതയുമുണ്ട്. സപ്ലിമെന്ററി വോട്ടർ പട്ടിക 10നു പ്രസിദ്ധീകരിക്കും. കഴിഞ്ഞ മാസം 31 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചാണിത്.
Also Read തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നുഘട്ടങ്ങളിലായി; ഡിസംബർ 8, 10, 14 തിയതികളിൽ; വോട്ടെണ്ണൽ 16ന്
advertisement
കെട്ടിവയ്ക്കേണ്ട തുക (രൂപ)
- ഗ്രാമ പഞ്ചായത്ത് 1000
- ബ്ലോക്ക് പഞ്ചായത്ത് 2000
- ജില്ലാ പഞ്ചായത്ത് 3000
- മുനിസിപ്പാലിറ്റി 2000
- കോർപറേഷൻ 3000
പട്ടികവിഭാഗ സ്ഥാനാർഥികൾക്കു പകുതി തുക മാത്രം.
സ്ഥാനാർഥികൾക്ക് ചെലവഴിക്കാവുന്ന തുക
തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്കു ചെലവഴിക്കാവുന്ന തുകയുടെ പരിധി ഇരട്ടിയിലേറെയാക്കി. ഉയർത്തിയ തുക (നിലവിലെ തുക ബ്രാക്കറ്റിൽ)
Also Read ഈ ഗ്രാമപഞ്ചായത്തുകൾ പട്ടിക വിഭാഗത്തിൽ നിന്നുള്ള പ്രതിനിധികൾ ഭരിക്കും
- ഗ്രാമ പഞ്ചായത്ത് 25,000 രൂപ (10,000 രൂപ)
- ബ്ലോക്ക് പഞ്ചായത്ത്/ മുനിസിപ്പാലിറ്റി
- 75,000 രൂപ (30,000 രൂപ)
- ജില്ലാ പഞ്ചായത്ത്/ കോർപറേഷൻ
- ഒന്നര ലക്ഷം രൂപ (60,000 രൂപ)
ചെലവ് കണക്കുകൾ 30 ദിവസത്തിനകം
തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ 30 ദിവസത്തിനകം ചെലവിന്റെ കണക്കുകൾ സമർപ്പിക്കണമെന്നു തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.
ആകെ ബൂത്തുകൾ 34,744
തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇത്തവണ 34,744 പോളിങ് ബൂത്തുകൾ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 34,423 ബൂത്തുകളുണ്ടായിരുന്നു. 321 ബൂത്തുകളുടെ വർധന.
- 941 പഞ്ചായത്തുകളിൽ 29,321
- 86 മുനിസിപ്പാലിറ്റികളിൽ 3422
- 6 കോർപറേഷനുകളിൽ 2001