Local Body Election 2020| ഈ ഗ്രാമപഞ്ചായത്തുകൾ പട്ടിക വിഭാഗത്തിൽ നിന്നുള്ള പ്രതിനിധികൾ ഭരിക്കും

Last Updated:

941 ഗ്രാമപഞ്ചായത്തുകളിലെ അധ്യക്ഷ സ്ഥാനങ്ങളിൽ 417 എണ്ണം വനിതകൾക്കാണ്

തിരുവനന്തപുരം:  സംസ്ഥാനത്ത് ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരുടെ സംവരണ നറുക്കെടുപ്പ് പൂർത്തിയായി. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിലെ അധ്യക്ഷ സ്ഥാനങ്ങളിൽ 417 എണ്ണം വനിതകൾക്കാണ്.  46 എണ്ണം പട്ടികജാതി വിഭാഗങ്ങൾക്കും 46 എണ്ണം പട്ടികജാതി സ്ത്രീകൾക്കും എട്ട് എണ്ണം പട്ടികവർഗവിഭാഗത്തിനും എട്ട് എണ്ണം പട്ടികവർഗ സ്ത്രീകൾക്കുമാണ്.
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി ഡിസംബർ ആദ്യവാരം നടത്താനാണ് സംസ്ഥാന തെര‍ഞ്ഞെടുപ്പ് കമ്മീഷൻ ആലോചിക്കുന്നത്. ഓരോ ഘട്ടത്തിലും ഏഴ് വീതം ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 11ന് മുമ്പ് പുതിയ ഭരണസമിതികൾ അധികാരമേൽക്കും വിധമാണ് തെരഞ്ഞെടുപ്പ് നടത്താൻ കമ്മീഷൻ ആലോചിക്കുന്നത്. നിലവിലെ ഭരണ സമിതികളുടെ കാലാവധി നവംബർ 11ന് അവസാനിക്കും അന്നുമുതൽ മുതൽ ഒരു മാസത്തേക്ക് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥ ഭരണമായിരിക്കും.
advertisement
ഗ്രാമപഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്കുള്ള സംവരണ പട്ടിക ഇങ്ങനെ-
advertisement
സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികൾക്കും ഈ തെരഞ്ഞെടുപ്പ് പരീക്ഷണഘട്ടം ആയിരിക്കും. പുതിയ കൂട്ടുകെട്ടുകളും ഇതുവരെ പരിചിതമല്ലാത്ത പ്രചരണ രീതികളും രാഷ്ട്രീയ പാർട്ടികൾക്ക് പരീക്ഷണമായി മാറും. നവംബർ ആദ്യ ആഴ്ചയിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. അതോടെ സംസ്ഥാനത്ത് മാതൃക പെരുമാറ്റച്ചട്ടവും നിലവിൽ വരും. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്. വോട്ടെടുപ്പിൽ പ്രചാരണ രീതികളിലും സമഗ്രമായ മാറ്റമുണ്ടാകും.
രാവിലെ ഏഴു മുതൽ അഞ്ചു മണിവരെയായിരുന്ന വോട്ടിങ് ഒരു മണിക്കൂർ നീട്ടും. പ്രചരണത്തിനു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പൊതുസമ്മേളനങ്ങളിൽ ആളുകൾക്ക് നിയന്ത്രണം ഉണ്ടാകും. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചരണത്തിനായിരിക്കും മുൻതൂക്കം. വീടുകൾ കയറിയിറങ്ങിയുള്ള വോട്ടുപിടിത്തത്തിനു നിയന്ത്രണമുണ്ടാകും.
advertisement
[NEWS]IPL 2020 SRH vs MI| ഹൈദരാബാദും പ്ലേഓഫിലേക്ക്; മുംബൈക്കെതിരെ പത്ത് വിക്കറ്റ് ജയം[NEWS]
തെരഞ്ഞെടുപ്പ് ജോലിക്കു നിയോഗിക്കുന്ന ഒന്നരലക്ഷം ജീവനക്കാർക്ക് മാസ്കും കൈയുറകളും നൽകും. ശാരീരിക അകലം പാലിച്ചായിരിക്കും ബൂത്തിലെ ക്രമീകരണങ്ങള്‍. എല്ലാ ബൂത്തിലും സാനിറ്റൈസർ ഉണ്ടായിരിക്കും. 75 വയസു കഴിഞ്ഞവർക്കു പോസ്റ്റൽ വോട്ടു ചെയ്യാം. ഇതിന് സർക്കാർ നിയമഭേദഗതി കൊണ്ടുവന്നിരുന്നു. കോവിഡ് ബാധിതർക്കും പോസ്റ്റൽ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കും.
advertisement
രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇപ്പോൾ പ്രചരണം പൊടിപൊടിക്കുന്നത്. സ്ഥാനാർഥി നിർണയ ചർച്ചകളിലേക്കും മുന്നണികൾ കടന്നിട്ടുണ്ട്
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Local Body Election 2020| ഈ ഗ്രാമപഞ്ചായത്തുകൾ പട്ടിക വിഭാഗത്തിൽ നിന്നുള്ള പ്രതിനിധികൾ ഭരിക്കും
Next Article
advertisement
മോഹൻലാലിന്റെ ഹൃദയപൂർവം ഒ.ടി.ടിയിലേക്ക്; സെപ്റ്റംബർ 26 മുതൽ കാണാം
മോഹൻലാലിന്റെ ഹൃദയപൂർവം ഒ.ടി.ടിയിലേക്ക്; സെപ്റ്റംബർ 26 മുതൽ കാണാം
  • മോഹൻലാൽ-സത്യൻ അന്തിക്കാട് ടീമിന്റെ 'ഹൃദയപൂർവം' സെപ്റ്റംബർ 26 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ്.

  • മോഹൻലാലിനോടൊപ്പം മാളവിക മോഹനൻ, സിദ്ദിഖ്, ലാലു അലക്സ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ.

  • മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഹൃദയപൂർവം സ്ട്രീം ചെയ്യുന്നതാണ്.

View All
advertisement