Local Body Elections 2020| തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നുഘട്ടങ്ങളിലായി; ഡിസംബർ 8, 10, 14 തിയതികളിൽ; വോട്ടെണ്ണൽ 16ന്
- Published by:Rajesh V
- news18-malayalam
Last Updated:
തെരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ 12ന് പ്രസിദ്ധീകരിക്കും.
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി ഡിസംബര്‍ 8, 10, 14 തിയതികളിൽ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഡിസംബര്‍ 16 ന് വോട്ടണ്ണും. രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. മാതൃകാ പെരുമാറ്റച്ചട്ടം ഇന്ന് മുതൽ നിലവിൽ വന്നതായി സംസ്ഥാന തെഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ അറിയിച്ചു.
1200 തദ്ദേശ സ്ഥാപനങ്ങളിൽ മട്ടന്നൂർ നഗരസഭ ഒഴികെ 1199 സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്. 34,744 പോളിങ് സ്റ്റേഷനുകളാണുണ്ടാവുക. പോളിങ് ഉദ്യോഗസ്ഥരുടെ നിയമനങ്ങൾ പുരോഗമിക്കുകയാണ്. കോവിഡ് രോഗികൾക്കും ക്വറന്റീനിൽ ഉള്ളവർക്കും പോസ്റ്റൽ വോട്ട് ചെയ്യാം. ഇതിന് മൂന്നു ദിവസം മുമ്പ് അപേക്ഷിക്കണമെന്നും കമ്മീഷൻ അറിയിച്ചു.
advertisement
ഡിസംബർ 8ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകൾ-
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി
10ന് എട്ടിന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകൾ-
കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്
14ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകൾ-
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
തെരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ 12ന് പ്രസിദ്ധീകരിക്കും. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുക. പോളിങ് സ്റ്റേഷനുകളിൽ സാനിറ്റൈസർ നിർബന്ധമാക്കും. നിലവിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ ഭരണ കാലാവധി ഈ മാസം 11 ന് അവസാനിക്കും. ഡിസംബര്‍ 31നകം പുതിയ ഭരണസമിതി നിലവില്‍ വരുന്ന വിധത്തിലാകും തെരഞ്ഞെടുപ്പെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
advertisement
നവംബർ 19നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബർ 20ന് നടക്കും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തിയതി നവംബർ 23 ആണ്.
941 ഗ്രാമപഞ്ചായത്തുകളിലെ 15, 962 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാര്‍ഡുകള്‍, 87 മുനിസിപ്പാലിറ്റികളിലെ 3078 വാര്‍ഡുകള്‍, 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാര്‍ഡുകള്‍, ആറ് കോര്‍പ്പറേഷനുകളിലെ 416 വാര്‍ഡുകൾ എന്നിങ്ങനെ 21,865 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 2.71 കോടി വോട്ടര്‍മാരാണ് അന്തിമ വോട്ടര്‍ പട്ടികയിലുള്ളത്. 1.41 കോടി സ്ത്രീകളും 282 ട്രാൻസ്ജെൻഡർമാരും. അന്തിമ വോട്ടര്‍പട്ടിക നവംബര്‍ പത്തിന് പ്രസിദ്ധീകരിക്കും.
advertisement
തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്കുളള പരിശീലനം, ഇവിഎം ഫസ്റ്റ് ലെവല്‍ ചെക്കിങ് എന്നിവ പുരോഗമിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പു നടത്തിപ്പിന് ഏകദേശം 2 ലക്ഷം ജീവനക്കാരെ കമ്മീഷൻ നിയോഗിക്കും. കോവിഡ് പശ്ചാത്തലത്തിൽ സ്ഥാനാർഥികളുടെ യോഗത്തിന് നിയന്ത്രണമുണ്ട്. സ്ഥാനാർഥികൾക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷാൾ എന്നിവ നൽകിയുള്ള സ്വീകരണ പരിപാടി പാടില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 06, 2020 4:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Local Body Elections 2020| തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നുഘട്ടങ്ങളിലായി; ഡിസംബർ 8, 10, 14 തിയതികളിൽ; വോട്ടെണ്ണൽ 16ന്