പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് എൽഡിഎഫും; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും
സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിച്ചപ്പോഴെ കെപിസിസി നേതൃത്വം ഇക്കാര്യം തന്നോട് ചോദിച്ചിരുന്നു. അപ്പോള്‍ തന്നെ തന്‍റെ പേര് സ്ഥാനാര്‍ഥിയായി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നതായി നിബു വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയുമായി അകല്‍ച്ചയിലാണെന്ന തരത്തിലുള്ള വാര്‍ത്തകളും അദ്ദേഹം തള്ളി. ‘രോഗാവസ്ഥയിലായിരുന്നപ്പോഴും ഉമ്മന്‍ചാണ്ടിയുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നയാളാണ് ഞാന്‍, അദ്ദേഹവുമായി ആര്‍ക്കും അകലാന്‍ കഴിയുകയില്ല. അദ്ദേഹത്തിന് സംസാരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്ന സമയത്തും ഫോണിലൂടെ ബന്ധപ്പെടുമ്പോള്‍ അദ്ദേഹത്തിന്‍റെ ഒരോ മൂളലിന്‍റെയും അര്‍ത്ഥം പോലും എനിക്ക് മനസിലാകുമായിരുന്നു’- നിബു ജോണ്‍ പറഞ്ഞു.
advertisement
വാര്‍ത്തകള്‍ക്ക് വേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന കാലമാണിത്. ഇങ്ങനെ ഒരു പ്രചരണം നടത്താന്‍ വേണ്ടി തനിക്ക് ശത്രുക്കളൊന്നും ഇല്ല. എല്ലാ കോണ്‍ഗ്രസുകാരെ പോലെയും ചാണ്ടി ഉമ്മന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തുണ്ടാകുമെന്ന് നിബു ജോണ്‍ വ്യക്തമാക്കി.
അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന കോണ്‍ഗ്രസ് നേതാവ് നിബു ജോണിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കിയേക്കുമെന്ന അഭ്യൂഹം തള്ളി മന്ത്രി വി.എന്‍ വാസവന്‍ രംഗത്തെത്തി. നിബു ജോണുമായി ഒരു തരത്തിലുള്ള ചര്‍ച്ചയും നടന്നിട്ടില്ലെന്നും സ്ഥാനാര്‍ഥിയാകാന്‍ കരുത്തും പ്രാപ്തിയുമുള്ള ആളുകള്‍ സിപിഎമ്മില്‍ തന്നെയുണ്ടെന്നും മന്ത്രി വി.എന്‍ വാസവന്‍ വ്യക്തമാക്കി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആരാണെന്ന കാര്യം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.