പുതുപ്പള്ളിയില്‍ CPM സ്ഥാനാര്‍ഥി തന്നെ മത്സരിക്കും; ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ LDF സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹം തള്ളി വി.എന്‍ വാസവന്‍

Last Updated:

ഇടതുമുന്നണി സ്ഥാനാര്‍ഥിയായി പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനെ സിപിഎം പരിഗണിക്കുന്നുവെന്ന അഭ്യൂഹം ഇന്നലെ രാത്രി മുതല്‍ പ്രചരിച്ചിരുന്നു.

cpm
cpm
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന കോണ്‍ഗ്രസ് നേതാവ് നിബു ജോണിനെ  എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കിയേക്കുമെന്ന അഭ്യൂഹം തള്ളി സിപിഎം. നിബു ജോണുമായി ഒരു തരത്തിലുള്ള ചര്‍ച്ചയും നടന്നിട്ടില്ലെന്നും  സ്ഥാനാര്‍ഥിയാകാന്‍ കരുത്തും പ്രാപ്തിയുമുള്ള  ആളുകള്‍ സിപിഎമ്മില്‍ തന്നെയുണ്ടെന്നും മന്ത്രി വി.എന്‍ വാസവന്‍ വ്യക്തമാക്കി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആരാണെന്ന കാര്യം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎം സ്ഥിരമായി മത്സരിക്കുന്ന പുതുപ്പള്ളി സീറ്റില്‍ ഇത്തവണ കോട്ടയം ജില്ലാ പഞ്ചായത്തിലെ പുതുപ്പള്ളി ഡിവിഷന്‍ അംഗം കൂടിയായ കോണ്‍ഗ്രസ് നേതാവ് നിബു ജോണിനെ മത്സരിപ്പിച്ചേക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് സിപിഎം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്.
ഇടതുമുന്നണി സ്ഥാനാര്‍ഥിയായി പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനെ സിപിഎം പരിഗണിക്കുന്നുവെന്ന അഭ്യൂഹം ഇന്നലെ രാത്രി മുതല്‍ പ്രചരിച്ചിരുന്നു. ദുഷ്ടലാക്കുള്ള ആരെങ്കിലുമാകും ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം തുറന്നടിച്ചു.
advertisement
പുതുപ്പള്ളിയില്‍ കുടുംബ വാഴ്ച ആണെന്ന ആക്ഷേപങ്ങള്‍ നേരത്തെ തന്നെ അവിടെ ഉണ്ടായിരുന്നു. അതിന്റെ ബാക്കിപത്രമായി പല രൂപത്തിലുള്ള അസംതൃപ്തികളും കോണ്‍ഗ്രസിനുള്ളില്‍ ഉണ്ടാകും. അതിനൊന്നും സിപിഎമ്മിന് മറുപടി നല്‍കാന്‍ പറ്റില്ലെന്നും വാസവന്‍ വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുതുപ്പള്ളിയില്‍ CPM സ്ഥാനാര്‍ഥി തന്നെ മത്സരിക്കും; ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ LDF സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹം തള്ളി വി.എന്‍ വാസവന്‍
Next Article
advertisement
വ്യൂസ് കിട്ടാന്‍ മകന്റെ യൂട്യൂബ് ചാനല്‍ ക്യൂആര്‍ കോഡാക്കി ടാക്‌സി ഡ്രൈവര്‍;  ക്രിയാത്മകമായ വഴിയെന്ന് സോഷ്യല്‍ മീഡിയ
വ്യൂസ് കിട്ടാന്‍ മകന്റെ യൂട്യൂബ് ചാനല്‍ ക്യൂആര്‍ കോഡാക്കി ടാക്‌സി ഡ്രൈവര്‍; ക്രിയാത്മകമായ വഴിയെന്ന് സോഷ്യല്‍ മീഡിയ
  • മകന്റെ യൂട്യൂബ് ചാനലിന് ക്യൂആര്‍ കോഡ് ഉപയോഗിച്ച് ടാക്‌സി ഡ്രൈവര്‍ വ്യൂസ് നേടുന്നു.

  • മുംബൈയിലെ ടാക്‌സി ഡ്രൈവര്‍ മകന്റെ ചാനലിന് ക്യൂആര്‍ കോഡ് ഉപയോഗിച്ച് ക്രിയാത്മക പിന്തുണ നല്‍കുന്നു.

  • സിക്ക(Ciqa) എന്ന യൂട്യൂബ് ചാനലിലൂടെ രാജ് റാണെ തന്റെ റാപ്പ് ഗാനങ്ങള്‍ പ്രേക്ഷകര്‍ക്ക് എത്തിക്കുന്നു.

View All
advertisement