പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് എൽഡിഎഫും; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും

Last Updated:

''കോൺഗ്രസ് നേതാവിനെ സ്ഥാനാർത്ഥിയാക്കുമെന്ന് പ്രചാരണം അടിസ്ഥാന രഹിതമാണ്. കഴിവുള്ള നിരവധിപേർ പാർട്ടിക്കുള്ളിൽ ഉണ്ട്'' - വി എൻ വാസവൻ

മന്ത്രി വി എൻ വാസവൻ
മന്ത്രി വി എൻ വാസവൻ
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന ആവശ്യവുമായി ഇടതുജനാധിപത്യ മുന്നണിയും.
ഇക്കാര്യം ആവശ്യപ്പെട്ട് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് സിപിഎം നേതാവും മന്ത്രിയുമായ വി എൻ വാസവൻ അറിയിച്ചു. നേരത്തെ യുഡിഎഫും തെരഞ്ഞെടുപ്പ് മാറ്റിവക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു.
 വിവിധ ആഘോഷ പരിപാടികൾ നടക്കുന്നതിനിടെ തെരഞ്ഞെടുപ്പ് നടത്തുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് വി എൻ വാസവൻ പറഞ്ഞു. പുതുപ്പള്ളിയിൽ പാർട്ടി സ്ഥാനാർത്ഥി തന്നെ എത്തുമെന്നും വി എൻ വാസവൻ പറഞ്ഞു. കോൺഗ്രസ് നേതാവിനെ സ്ഥാനാർത്ഥിയാക്കുമെന്ന് പ്രചാരണം അടിസ്ഥാന രഹിതമാണ്. കഴിവുള്ള നിരവധിപേർ പാർട്ടിക്കുള്ളിൽ ഉണ്ട്. ഇവരിൽനിന്ന് ആരാകണം സ്ഥാനാർഥി എന്ന കാര്യത്തിൽ 12ന് പ്രഖ്യാപനം ഉണ്ടാകും- വി എൻ വാസവൻ പറഞ്ഞു.
advertisement
നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന വോട്ടെടുപ്പ് ദിവസമായ സെപ്റ്റംബര്‍ 5ന് മണ്ഡലത്തിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് പള്ളിയില്‍ പെരുന്നാള്‍ നടക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കും അപേക്ഷ നല്‍കിയതായി കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
advertisement
പുതുപ്പള്ളി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മണര്‍കാട് പള്ളിയില്‍ സെപ്റ്റംബര്‍ 1 മുതല്‍ 8 വരെയുള്ള ദിവസങ്ങളിലാണ് പെരുന്നാള്‍ നടക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വലിയ തോതില്‍ വിശ്വാസികള്‍ എത്തിച്ചേരുന്ന ഈ ദിവസങ്ങളില്‍ വോട്ടെടുപ്പും വോട്ടെണ്ണലും നടത്തുന്നത് ബുദ്ധിമുട്ടാകും. നഗരത്തിലടക്കം വലിയ ഗതാതഗകുരുക്ക് ഈ ദിവസങ്ങളില്‍ അനുഭവപ്പെടാറുണ്ട്. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് തീയതി മാറ്റാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് എൽഡിഎഫും; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും
Next Article
advertisement
റെയിൽവേ സ്റ്റേഷനിൽ 6000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥ പിടിയിൽ
റെയിൽവേ സ്റ്റേഷനിൽ 6000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥ പിടിയിൽ
  • തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ 6000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥയെ വിജിലൻസ് പിടികൂടി

  • തിരുവനന്തപുരത്തെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ മഞ്ജിമ പി രാജുവാണ് പിടിയിലായത്

  • കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചതിനാലാണ് അറസ്റ്റ്

View All
advertisement