TRENDING:

മൂന്നുവർഷം മുൻപുള്ള വിരലിലെ മഷിയടയാളം മാഞ്ഞില്ല; ഇത്തവണ വോട്ട് ചെയ്യാനെത്തിയത് ആശങ്കയിൽ; പക്ഷേ...

Last Updated:

കൃഷ്ണനുണ്ണി മുക്കത്തും പരിസരത്തുമായി 30 വർഷത്തോളമായി ഓട്ടോ ഓടിക്കുയാണ്. ഇത്തവണത്തെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയുമോ എന്ന ആശങ്കയിൽ ആയിരുന്നു ഇദ്ദേഹം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: വോട്ട് ചെയ്തപ്പോൾ ഉള്ള വിരലിലെ മഷിയടയാളം 3 വർഷം ആയിട്ടും മാഞ്ഞു പോകാത്ത ധര്‍മസങ്കടത്തിൽ ഒരു വോട്ടർ. അതുകൊണ്ടുതന്നെ ഇത്തവണ വോട്ട് ചെയ്യാൻ അനുവദിക്കുമോ എന്ന ആശങ്കയിലാണ് മുക്കം സ്വദേശി ഉത്രാടം കൈപുറത്ത് കൃഷ്ണനുണ്ണി (61) പോളിംഗ് ബൂത്തിലെത്തിയത്. അവസാനം പോളിംഗ് ഓഫീസർമാർക്ക് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി വോട്ട് ചെയ്യാൻ അനുമതി നേടുകയായിരുന്നു ഇദ്ദേഹം.
advertisement

കൃഷ്ണനുണ്ണി മുക്കത്തും പരിസരത്തുമായി 30 വർഷത്തോളമായി ഓട്ടോ ഓടിക്കുയാണ്. ഇത്തവണത്തെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയുമോ എന്ന ആശങ്കയിൽ ആയിരുന്നു ഇദ്ദേഹം. 2021 ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ് സമയത്ത് മുക്കം നഗര സഭയിലേക്കുള്ള വോട്ട് ചെയ്‌ത സമയത്തുള്ള വിരലിൽ തേച്ച മഷിയടയാളം ഇതുവരെ പോയില്ല എന്നതാണ് കാരണം.

Also Read- ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടര്‍മാരുടെ കൈയില്‍ പതിക്കാന്‍ എത്രമാത്രം മഷി വേണ്ടിവരുമെന്ന് അറിയാമോ?

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പോളിംഗ് ബൂത്തിലെത്തി ഓഫീസർമാരോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി അവസാനം വോട്ട് ചെയ്യാൻ അനുമതി നേടുകയായിരുന്നു. നഖം വെട്ടിയാലും വീണ്ടും വരുന്ന നഖത്തിനും മഷി അടയാളം വരുന്നുണ്ടെന്നും അത് എന്തുകൊണ്ടാണ് എന്ന് തനിക്കറിയില്ലെന്നും കൃഷ്ണനുണ്ണി ന്യൂസ് 18നോട് പറയുന്നു. ഏതായാലും മൂന്ന് വർഷമായിട്ടും വിരലിലെ മഷിയടയാളം പോകാത്തത് ഒരു അപൂർവ സംഭവം തന്നെയെന്നാണ് ഉദ്യോഗസ്ഥരും പറയുന്നു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മൂന്നുവർഷം മുൻപുള്ള വിരലിലെ മഷിയടയാളം മാഞ്ഞില്ല; ഇത്തവണ വോട്ട് ചെയ്യാനെത്തിയത് ആശങ്കയിൽ; പക്ഷേ...
Open in App
Home
Video
Impact Shorts
Web Stories