Also Read-രമ്യക്കെതിരായ വിവാദ പരാമര്‍ശം: വിജയരാഘവനെതിരെ കേസെടുക്കണമെന്ന് മഹിളാ കോണ്‍ഗ്രസ്
'ഉത്തരവാദിത്തപ്പെട്ട ഒരു മുന്നണിയുടെ നേതാവ് ഇത്തരത്തിൽ പറഞ്ഞതിൽ ഖേദമുണ്ട്. നവോത്ഥാനത്തിന് വേണ്ടി പറയുന്ന ആളുകളാണ്. അപ്പോൾ ഒരോന്ന് പറയുമ്പോള്‍ സംയമനത്തോടെ താനൊരു സ്ഥാനാർഥിയാണ് സ്ത്രീയാണ് എന്ന പരിഗണന നൽകണമായിരുന്നു. ആശയപപരമായ രാഷട്രീയമായ ഒരു യുദ്ധമാണ് ഉണ്ടായിരിക്കുന്നത്. യുഡിഎഫ് നേതാക്കളുമായി ആലോചിച്ചിട്ടുണ്ട്. പരാതി കൊടുക്കാൻ തന്നെയാണ് തീരുമാനം. ഇനിയൊരാളുടെയും പേരിൽ ഇതുപോലുള്ള പരാമർശങ്ങൾ ഉണ്ടാകരുത്'. എന്നായിരുന്നു രമ്യയുടെ വാക്കുകൾ.
advertisement
Also Read-രമ്യാ ഹരിദാസിനെതിരെ മോശം പരാമർശവുമായി LDF കൺവീനർ എ വിജയരാഘവൻ
കഴിഞ്ഞ ദിവസം പൊന്നാനിയിൽ നടന്ന എൽഡിഎഫ് കൺവൻഷനിൽ വിജയരാഘവൻ നടത്തിയ ചില പരാമർശങ്ങളാണ് വിവാദത്തിനിടയാക്കിയത്. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥിയായ കുട്ടി പാണക്കാട് തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും കണ്ടുവെന്നും കുഞ്ഞാലിക്കുട്ടിയെ കണ്ട കാര്യം എന്താകുമെന്ന് പറയുന്നില്ല എന്നുമായിരുന്നു പരാമര്‍ശം.
