യാസറിനെതിരായ രണ്ടു കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചെന്ന് പൊലീസ് അറിയിച്ചു. ദുബായിൽ ജോലി ചെയ്യുന്ന എടപ്പാൾ സ്വദേശി യാസർ അറാഫത്തിനെ, സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റിട്ടു എന്ന പേരിൽ നാടുകടത്തി കേരളത്തിലെത്തിക്കാൻ മന്ത്രി ജലീൽ കോൺസുലേറ്റ് സഹായം തേടിയെന്നു സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന ഇഡിക്ക് മൊഴി നൽകിയിരുന്നു.
advertisement
കേന്ദ്ര സർക്കാരിനെ അറിയിക്കാതെ ഇന്ത്യൻ പൗരനെ നാടുകടത്താൻ ശ്രമിച്ചു എന്ന ഗുരുതരമായ ആരോപണമാണ് മന്ത്രിക്കെതിരെ ഉയർന്നിരിക്കുന്നത്. പ്രോട്ടോകോൾ ലംഘനത്തിനപ്പുറം നടപടിയിൽ നിയമലംഘനങ്ങൾ ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഇതിനു പിന്നാലെ മന്ത്രി ജലീലിനെതിരെ രൂക്ഷ വിമർശനവുമായി യാസർ രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ ഇടപെടലിനെതിരെ യാസറിന്റെ കുടുംബം മന്ത്രിയുടെ മലപ്പുറത്ത് പ്രതിഷേധ സമരം നടത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 23, 2020 6:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മന്ത്രി ജലീലിനെതിരെ അപകീർത്തിപ്പെടുത്തിയെന്ന കേസ്; എടപ്പാൾ സ്വദേശി യാസറിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്
