TRENDING:

ചവറ്റുകുട്ടയിൽ എറിഞ്ഞ കാരുണ്യ ലോട്ടറി ടിക്കറ്റിന് അടിച്ചത് 1 കോടി

Last Updated:

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കുഞ്ഞച്ചാമ്മ സമ്മാനാർഹമായ ടിക്കറ്റ് എടുത്തത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എടത്വ: ലോട്ടറി അടിച്ചില്ലെന്ന് കരുതി ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞ ടിക്കറ്റിലൂടെ വയോധികയ്ക്ക് ലഭിച്ചത് ഒരു കോടി രൂപയുടെ ബമ്പർ സമ്മാനം. ആനപ്രമ്പാൽ കൊച്ചമ്മനം മംഗലത്ത് ബേക്കറി ഉടമയായ കുഞ്ഞച്ചാമ്മയ്ക്കാണ് (72) നഷ്ടപ്പെട്ടു പോയെന്നു കരുതിയ കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത്.
News18
News18
advertisement

സ്ഥിരമായി ലോട്ടറി എടുത്തിരുന്ന കുഞ്ഞച്ചാമ്മയ്ക്ക് 1000, 5000 രൂപ വരെ മാത്രമാണു ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കുഞ്ഞച്ചാമ്മ സമ്മാനാർഹമായ ടിക്കറ്റ് എടുത്തത്. വ്യാഴാഴ്ച ഫലം വന്നപ്പോൾ ആദ്യഘട്ടത്തിൽ പരിശോധിച്ചെങ്കിലും ചെറിയ സമ്മാനങ്ങളൊന്നും കണ്ടില്ല. ഇതോടെ നിരാശയായ കുഞ്ഞച്ചാമ്മ ടിക്കറ്റ് കടയിലെ ചവറ്റുകുട്ടയിലേക്ക് എറിഞ്ഞു.

എന്നാൽ, പെസഹ വ്യാഴാഴ്ച പള്ളിയിൽ പോയി മടങ്ങിവന്നപ്പോഴാണ് സഹോദരൻ വഴി ഒന്നാം സമ്മാനം തനിക്കാണെന്ന വിവരം കുഞ്ഞച്ചാമ്മ അറിയുന്നത്. ഉടൻ തന്നെ രാത്രിയിൽ കടയിലെത്തി മാലിന്യക്കൂമ്പാരത്തിനിടയിൽ തിരച്ചിൽ നടത്തി ഭാഗ്യടിക്കറ്റ് കണ്ടെത്തുകയായിരുന്നു. ഈ ടിക്കറ്റിനൊപ്പം എടുത്ത മറ്റൊരു ടിക്കറ്റിന് 5000 രൂപ കൂടി ഇവർക്ക് ലഭിച്ചിട്ടുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സമ്മാനാർഹമായ ടിക്കറ്റ് ഫെഡറൽ ബാങ്കിന്റെ തലവടി ശാഖയിൽ ഏൽപ്പിച്ചു. തന്റെ വാർധക്യകാലത്ത് മറ്റൊരാളുടെയും സഹായമില്ലാതെ ജീവിക്കാൻ ഈ തുക സഹായിക്കുമെന്ന ആശ്വാസത്തിലാണ് കുഞ്ഞച്ചാമ്മ. നിലവിൽ സഹോദരനൊപ്പമാണ് ഇവർ താമസിക്കുന്നത്. മുമ്പ് ലോട്ടറി എടുത്തപ്പോൾ അയ്യായിരം രൂപ വരെ സമ്മാനം ലഭിച്ചിട്ടുണ്ടെങ്കിലും ഒന്നാം സമ്മാനം തേടിയെത്തുന്നത് ഇതാദ്യമായാണ്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചവറ്റുകുട്ടയിൽ എറിഞ്ഞ കാരുണ്യ ലോട്ടറി ടിക്കറ്റിന് അടിച്ചത് 1 കോടി
Open in App
Home
Video
Impact Shorts
Web Stories