TRENDING:

Thrikkakara By-election | തൃക്കാക്കരയിൽ ലൗ ജിഹാദ് ചർച്ചയാവും; എഎൻ രാധാകൃഷ്ണൻ ശക്തനായ സ്ഥാനാർത്ഥി; കെ സുരേന്ദ്രൻ

Last Updated:

കേരളത്തിൽ സിൽവർലൈൻ വരാത്തത് മോദി സർക്കാർ കേന്ദ്രം ഭരിക്കുന്നത് കൊണ്ട് മാത്രമാമാണെന്നും കെ സുരേന്ദ്രൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: തൃക്കാക്കരയിലെ (Thrikakkara) എൻഡിഎ (NDA) സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണൻ (A N Radhakrishnan) പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത ശക്തനായ സ്ഥാനാർത്ഥിയാണെന്ന് ബിജെപി (BJP) സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ (K Surendran). ഇരുമുന്നണികൾക്കുമെതിരെ ശക്തമായ പോരാട്ടം നടത്താൻ ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റിന് സാധിക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് (Kozhikkode) മാധ്യമങ്ങളോട് സംസാരിക്കവയെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
K Surendran
K Surendran
advertisement

കേരളത്തിലെ ഇരട്ടനീതി പ്രശ്നം തിരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും ക്രൈസ്തവ-ഹൈന്ദവ വിശ്വാസ പ്രമാണങ്ങളെ തകർക്കാൻ ശ്രമിക്കുന്ന മതഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്ന ഇടത്-വലത് മുന്നണികൾക്കെതിരെ ജനവിധിയുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. മതഭീകരതയ്ക്കെതിരായ ക്രൈസ്തവസഭകളുടെ ആശങ്ക തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും തൃക്കാക്കരയിൽ ചർച്ചയാവുമെന്നും സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിൽ സിൽവർലൈൻ വരാത്തത് മോദി സർക്കാർ കേന്ദ്രം ഭരിക്കുന്നത് കൊണ്ട് മാത്രമാണ്. അത് തൃക്കാക്കരയിലെ ജനങ്ങൾക്കറിയാം. നരേന്ദ്രമോദി സർക്കാരിൻ്റെ വികസന നേട്ടങ്ങൾ ബിജെപി ഉയർത്തി കാണിക്കും. എറണാകുളത്തിന് വേണ്ടി കേന്ദ്ര സർക്കാർ ചെയ്ത കാര്യങ്ങൾ വോട്ടർമാർക്ക് കൃത്യമായി അറിയാമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

advertisement

'കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ ഗുണം ചെയ്യും; തൃക്കാക്കരയില്‍ വിജയപ്രതീക്ഷ'; എഎന്‍ രാധാകൃഷ്ണന്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍(Thrikkakara By-Election) തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്ന് ബിജെപി (BJP) സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍ (A N Radhakrishnan). കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ തനിക്ക് ഗുണം ചെയ്യുമെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. തൃക്കാക്കരയില്‍ എ എന്‍ രാധാകൃഷ്ണന്‍ ബിജെപി സ്ഥാനാര്‍ഥിയായേക്കുമെന്ന സൂചന നേരത്തെ ഉണ്ടായിരുന്നു.

ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയത് യുഡിഎഫും എല്‍ഡിഎഫും പരസ്പരം ആയുധമാക്കിയിരുന്നു. അതിനിടെയാണ് എ എന്‍ രാധാകൃഷ്ണനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസും, എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫും ഇതിനോടകം പ്രചരണരംഗത്ത് സജീവമായി കഴിഞ്ഞു.

advertisement

Also Read-AN Radhakrishnan | തൃക്കാക്കരയിൽ എ എൻ രാധാകൃഷ്ണൻ ബിജെപി സ്ഥാനാർഥി

പിടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന തൃക്കാക്കര നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് മെയ് 31ന് നടക്കും. മെയ് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. മെയ് പതിനൊന്ന് വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം, 12-നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിന്‍വലിക്കാനും സമയം അനുവദിക്കും. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍ നടക്കുക.

Also Read-Thrikkakara By-Election | 'സഭയുടെ പേര് വലിച്ചിഴച്ചതും ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചതും മന്ത്രി പി രാജീവ്'; വി ഡി സതീശന്‍

advertisement

തൃക്കാക്കരയില്‍ ഇത്തവണ കടുത്ത മത്സരത്തിനാണ് സാധ്യത. എല്‍ഡിഎഫും യുഡിഎഫും ഇതിനോടകം പ്രചരണരംഗത്ത് സജീവമാണ്. അന്തരിച്ച എംഎല്‍എ പിടി തോമസിന്റെ പത്നി ഉമാ തോമസ് സ്ഥാനാര്‍ഥിയായി എത്തിയതോടെ യുഡിഎഫ് ക്യാംപ് ആവേശത്തിലാണ്. അതേസമയം അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി ലിസി ആശുപത്രിയിലെഹൃദ്രോഗ വിദഗ്ദ്ധനായ ഡോക്ടര്‍ ജോ ജോസഫിനെ സ്ഥാനാര്‍ഥിയാക്കി രംഗത്തിറക്കിയതോടെ പരമ്പരാഗത ക്രിസ്ത്യന്‍ വോട്ടുകളിലാണ് എല്‍ഡിഎഫ് കണ്ണുവെച്ചിരിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Thrikkakara By-election | തൃക്കാക്കരയിൽ ലൗ ജിഹാദ് ചർച്ചയാവും; എഎൻ രാധാകൃഷ്ണൻ ശക്തനായ സ്ഥാനാർത്ഥി; കെ സുരേന്ദ്രൻ
Open in App
Home
Video
Impact Shorts
Web Stories