AN Radhakrishnan | തൃക്കാക്കരയിൽ എ എൻ രാധാകൃഷ്ണൻ ബിജെപി സ്ഥാനാർഥി

Last Updated:

തൃക്കാക്കരയിൽ എ എൻ രാധാകൃഷ്ണൻ ബിജെപി സ്ഥാനാർഥിയായേക്കുമെന്ന സൂചന നേരത്തെ ഉണ്ടായിരുന്നു. ബിജെപി സ്ഥാനാർഥി പ്രഖ്യാപനം വൈകിയത് യുഡിഎഫും എൽഡിഎഫും പരസ്പരം ആയുധമാക്കിയിരുന്നു

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ എൻ രാധാകൃഷ്ണനെ തീരുമാനിച്ചു. കേന്ദ്രനേതൃത്വം വാർത്താകുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം. ഒഡീഷയിലെ ബ്രാജരാജ്നഗറിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ രാധാറാണി പാണ്ഡയെ സ്ഥാനാർഥിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. തൃക്കാക്കരയിൽ എ എൻ രാധാകൃഷ്ണൻ ബിജെപി സ്ഥാനാർഥിയായേക്കുമെന്ന സൂചന നേരത്തെ ഉണ്ടായിരുന്നു. ബിജെപി സ്ഥാനാർഥി പ്രഖ്യാപനം വൈകിയത് യുഡിഎഫും എൽഡിഎഫും പരസ്പരം ആയുധമാക്കിയിരുന്നു. അതിനിടെയാണ് എ എൻ രാധാകൃഷ്ണനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാർഥി ഉമ തോമസും, എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫും ഇതിനോടകം പ്രചരണരംഗത്ത് സജീവമായി കഴിഞ്ഞു.
പിടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന തൃക്കാക്കര(Thrikkakara) നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്(Byelection ) മെയ് 31ന് നടക്കും. മെയ് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. മെയ് പതിനൊന്ന് വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം, 12-നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിന്‍വലിക്കാനും സമയം അനുവദിക്കും.
ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍ നടക്കുക. കാലവര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് തിരഞ്ഞെടുപ്പ് നടക്കണമെന്നായിരുന്നു സംസ്ഥാനത്ത് നിന്നുള്ള ആവശ്യം.യുഡിഎഫിന് വലിയ മേല്‍ക്കൈയുള്ള മണ്ഡലമാണ് തൃക്കാക്കര. തൃക്കാക്കര കൂടാതെ ഒഡീഷയിലേയും ഉത്തരാഖണ്ഡിലേയും ഓരോ സീറ്റുകളിലും ഇതേ ദിവസം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
advertisement
തൃക്കാക്കരയില്‍ ഇത്തവണ കടുത്ത മത്സരത്തിനാണ് സാധ്യത. എല്‍ഡിഎഫും യുഡിഎഫും ഇതിനോടകം പ്രചരണരംഗത്ത് സജീവമാണ്. അന്തരിച്ച എംഎല്‍എ പിടി തോമസിന്റെ പത്‌നി ഉമാ തോമസ് സ്ഥാനാർഥിയായി എത്തിയതോടെ യുഡിഎഫ് ക്യാംപ് ആവേശത്തിലാണ്. അതേസമയം അപ്രതീക്ഷിത സ്ഥാനാർഥിയായി ലിസി ആശുപത്രിയിലെഹൃദ്രോഗ വിദഗ്ദ്ധനായ ഡോക്ടർ ജോ ജോസഫിനെ സ്ഥാനാർഥിയാക്കി രംഗത്തിറക്കിയതോടെ പരമ്പരാഗത ക്രിസ്ത്യൻ വോട്ടുകളിലാണ് എൽഡിഎഫ് കണ്ണുവെച്ചിരിക്കുന്നത്.
തൃക്കാക്കരയിലെ LDF സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതിൽ ഇടപെട്ടിട്ടില്ല: സിറോ മലബാർ സഭ
തൃക്കാക്കര (Thrikkakara) നിയോജകമണ്ഡലത്തിൽ ഇടതുപക്ഷസ്ഥാനാർത്ഥിയെ (LDF Candidate) നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് തങ്ങൾ യാതൊരു തരത്തിലും ഇടപെട്ടിട്ടില്ലെന്ന് സിറോ മലബാർ സഭ. സ്ഥാനാർഥി നിർണയത്തിൽ മേജർ ആർച്ച്ബിഷപ്പും സഭയുടെ നേതൃത്വവും ഇടപ്പെട്ടു എന്ന രീതിയിൽ വാർത്ത പ്രചരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. ചില സ്ഥാപിത താൽപ്പര്യക്കാർ ബോധപൂർവം നടത്തുന്ന ഈ പ്രചരണത്തിനു വസ്തുതയുമായി യാതൊരു ബന്ധവുമില്ലെന്ന് സിറോ മലബാർ മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. അലക്സ് ഓണംപള്ളി അറിയിച്ചു.
advertisement
മുന്നണികൾ സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് അവരുടെ രാഷ്ട്രീയ നിലപാടുകൾക്കനുസൃതമായാണ്. ഈ പ്രക്രിയയിൽ സഭാനേതൃത്വത്തിന്റെ ഇടപെടൽ ആരോപിക്കുന്നതിലെ ദുരുദ്ദേശം മനസിലാക്കാവുന്നതേയുള്ളു. വ്യക്തമായ സാമൂഹ്യ രാഷ്ട്രീയ അവബോധമുള്ള തൃക്കാക്കര മണ്ഡലത്തിലെ വോട്ടർമാർ ഈ ഉപതെരഞ്ഞെടുപ്പിനെ ജനാധിപത്യരീതിയിൽ സമിപിക്കുമെന്നുറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
Also Read- ഡോ. ജോ ജോസഫ്: യുഡിഎഫിന്റെ പൊന്നാപുരം കോട്ട പിടിച്ചെടുക്കാൻ പൂഞ്ഞാറിൽ നിന്നൊരു ഹൃദ്രോഗ വിദഗ്ധൻ
രാഷ്ട്രീയ മത്സരത്തോടൊപ്പം സാമുദായിക വോട്ട് ബാങ്ക് കൂടി ലക്ഷ്യമിട്ടുള്ള സിപിഎം നീക്കമായിരുന്നു ജോ ജോസഫിന്‍റെ സ്ഥാനാർത്ഥിത്വത്തിന് പിറകിൽ ഉള്ളതെന്ന ആക്ഷേപം ഒരുവിഭാഗം ഉയർത്തിയിരുന്നു. സഭയ്ക്ക് കീഴിലുള്ള ആശുപത്രിയിൽ വൈദികന്‍റെ സാന്നിധ്യത്തിൽ സ്ഥാനാർത്ഥിയെ അവതരിപ്പിച്ച് സഭയുടെയും സ്ഥാനാർത്ഥിയെന്ന പ്രതീതിയുണ്ടാക്കാനും സിപിഎം ശ്രമം നടത്തിയെന്നും ആക്ഷേപം ഉയർന്നിരുന്നു.
advertisement
41 ശതമാനമുള്ള ക്രിസ്ത്യൻ വിഭാഗങ്ങളുടെ വോട്ട് തൃക്കാക്കരയിൽ നിർണ്ണായകമാണ്. ഇതിൽ വലിയ പങ്കും സിറോ മലബാർ സഭയ്ക്ക് കീഴിലുള്ള വിശ്വാസികളുടേതാണ്. വിശ്വാസികൾ രണ്ട് ചേരിയായി മാറിയതും തെരഞ്ഞെടുപ്പിൽ നിർണായകമാകും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
AN Radhakrishnan | തൃക്കാക്കരയിൽ എ എൻ രാധാകൃഷ്ണൻ ബിജെപി സ്ഥാനാർഥി
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement