ഊഴം വെച്ചു മാറേണ്ട ഒന്നാണ് ഭരണ സംവിധാനമെന്ന തരത്തിലുള്ള അഭിപ്രായങ്ങൾ സാംസ്‌കാരിക പ്രവർത്തകർ പ്രചരിപ്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് യോഗത്തിൽ മുഖ്യാതിഥിയായിരുന്ന കരിവള്ളൂർ മുരളി ചൂണ്ടിക്കാട്ടി. അത് ജനങ്ങളുടെ പരമാധികാരത്തോടും ജനാധിപത്യാവകാശത്തോടുള്ള നിഷേധമാണെന്നും അദ്ദേഹം പറഞ്ഞു.
ഹാംപ്ടൺ ഇന്റർനാഷണൽ സ്‌കൂൾ വേദിയിൽ നടന്ന സമാപന സമ്മേളനത്തിൽ പി എൻ ഗോപീകൃഷ്ണൻ, മ്യൂസ് മേരി ജോർജ് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ 'ഓർമബോസ് കുഞ്ചേരി സാഹിത്യപുരസ്‌കാരങ്ങൾ' സമ്മാനിച്ചു. രണ്ടുദിവസങ്ങളിലായി നടന്ന സാഹിത്യ ചർച്ചകൾ, സാംസ്‌കാരിക സംവാദങ്ങൾ എന്നിവയിൽ യുഎഇയിൽ നിന്നുള്ള നിരവധി പ്രവാസി മലയാളി എഴുത്തുകാരും സാഹിത്യ-സാംസ്‌കാരിക പ്രവർത്തകരും പങ്കെടുത്തു.
advertisement
സമാപന സമ്മേളനത്തിൽ ഓർമ പ്രസിഡന്റ് നൗഫൽ പട്ടാമ്പി അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമനിധി ഡയറക്ടറും ലോക കേരള സഭാംഗവുമായ എൻ കെ കുഞ്ഞഹമ്മദ്, ഒ എൽ എഫ് ജനറൽ കൺവീനർ പ്രദീപ് തോപ്പിൽ എന്നിവർ സംസാരിച്ചു. ഷിജു ബഷീർ സ്വാഗതവും അംബു സതീഷ് നന്ദിയും പറഞ്ഞു.
Summary: Renowned writer M. Mukundan has expressed strong confidence in a third consecutive term for the Left Democratic Front (LDF) in Kerala. Speaking at the valedictory session of the Orma Literature Fest 2026 in Dubai, he stated that the people of Kerala desire a continuation of progressive governance. Mukundan noted that in a time of unprecedented political polarization, the continuation of Kerala’s progressive movements is a necessity.
