വ്യക്തി എന്ന നിലയിൽ സന്തോഷമുള്ള ദിവസമാണെങ്കിലും കാർമേഘം മൂടി നിൽക്കുകയാണ്. ശബ്ദമില്ലാത്തവരുടെ ശബദ്മായി മാറാൻ പിതാവ് ശ്രമിച്ചു. എന്നാൽ ഇപ്പോൾ പിതാവിന്റെ ആരോഗ്യനില വഷളാകുകയാണ്. ബംഗളൂരുവിൽ നിൽകുമ്പോൾ വേണ്ട ചികിത്സ ലഭിക്കുന്നില്ലെന്നും മകൻ ആരോപിച്ചു.
Also read- ‘ഇ പി ജയരാജൻ തല്ലിതകർത്ത നിയമസഭയിലെ കസേര പാലായിലെ ഗോഡൗണിലാണ്’; പരിഹസിച്ച് വിഡി സതീശൻ
വാപ്പിച്ചിയുടെ കാര്യത്തിൽ ജനാധിപത്യ സമൂഹം ഇടപെടണം. സുപ്രീം കോടതിയിൽ പിതാവിനെ നാട്ടിലെത്തിക്കാൻ ഹർജി നൽകിയിട്ടുണ്ട്. ജാമ്യം കിട്ടിയിട്ട് 8 വർഷമായി. ഇതുവരെ ഒരു പരാതി പോലും മദനിക്ക് എതിരെയില്ല. ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും നിയമത്തിന്റെ പ്രാധാന്യം ബോധ്യപ്പെട്ടിരുന്നു. മദനിയുടെ നിയമ പോരാട്ടങ്ങളുടെ ഭാഗമാകുമെന്നും സലാഹുദീൻ അയൂബ് പറഞ്ഞു.
advertisement
എന്നാൽ മദനി വിഷമകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും ഈ സമയത്ത് വിദഗ്ധ ചികിത്സ ലഭിച്ചില്ലെങ്കിൽ മദനിയുടെ കാര്യങ്ങൾ വിഷമകരമാകുമെന്നും മഅദനിയുടെ ഭാര്യ സൂഫിയ മഅദനിയും പ്രതികരിച്ചു. ആലുവയിലെ ഭാരത് മാതാ കോളേജില്‍ നിന്നാണ് എല്‍ എല്‍ ബി പാസായത്.