TRENDING:

'എന്തൊരു പച്ചക്കള്ളമാണ്' ; മണിയൻപിള്ള രാജുവിന്റെ കാറപകടത്തിൽ യുവാക്കൾക്കെതിരെ മാധവ് സുരേഷ്

Last Updated:

യുവാക്കൾ മനഃപൂർവം നടനെ കുടുക്കാൻ ശ്രമിച്ചതാണോ എന്ന ചർച്ചകൾക്കും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തുടക്കമായിട്ടുണ്ട്

advertisement
തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജുവിന്റെ കാറും യുവാക്കൾ സഞ്ചരിച്ച ബൈക്കും അപകടത്തിൽപെട്ടതുമായി ബന്ധപ്പെട്ട് രൂക്ഷ പ്രതികരണവുമായി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. അപകടത്തിന് പിന്നാലെ യുവാക്കൾ മാധ്യമങ്ങൾക്ക് നൽകിയ മൊഴിയും സിസിടിവി ദൃശ്യങ്ങളും തമ്മിൽ വലിയ വൈരുദ്ധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടൻ മാധവ് സുരേഷ് രംഗത്തെത്തിയത്. യുവാക്കൾ പച്ചക്കള്ളം പറഞ്ഞ് ഒരാളെ അനാവശ്യമായി കുഴപ്പത്തിൽ ചാടിക്കുകയാണെന്നും ഇവർക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണമെന്നും മാധവ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആവശ്യപ്പെട്ടു.
News18
News18
advertisement

ട്രിവാൻഡ്രം ക്ലബ്ബിൽ നിന്ന് ഇറങ്ങിവന്ന മണിയൻപിള്ള രാജുവിന്റെ കാർ നിയന്ത്രണം വിട്ട് തങ്ങളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു എന്നാണ് ബൈക്ക് യാത്രക്കാരായ യുവാക്കൾ ആരോപിച്ചത്. ഹോൺ അടിച്ചിട്ടും കാർ പെട്ടെന്ന് വെട്ടിച്ചുകയറി തങ്ങളെ നിരക്കി കൊണ്ടുപോയി എന്നായിരുന്നു ഇവരുടെ വാദം. എന്നാൽ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഈ വാദങ്ങൾ ദുർബലമായി.

സിസിടിവി ദൃശ്യങ്ങൾ പ്രകാരം, ക്ലബ്ബിൽ നിന്ന് പുറത്തേക്ക് വരികയായിരുന്ന കാർ ഇൻഡിക്കേറ്റർ ഇട്ട്, റോഡിലെ മറ്റു വാഹനങ്ങൾ കടന്നുപോകാൻ കാത്തുനിന്ന ശേഷം സാവധാനമാണ് റോഡ് മുറിച്ചുകടക്കുന്നത്. ഈ സമയം അമിതവേഗതയിലെത്തിയ ബൈക്ക് കാറിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. "ചില ആളുകൾക്ക് ഇര ചമയാൻ ഏറെ ഇഷ്ടമാണ്" എന്ന കുറിപ്പോടെയാണ് മാധവ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അപകടമുണ്ടായ ശേഷം വാഹനം നിർത്താതെ പോയതിനെത്തുടർന്ന് മണിയൻപിള്ള രാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അദ്ദേഹത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വാഹനവും കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. യുവാക്കൾ മനഃപൂർവം നടനെ കുടുക്കാൻ ശ്രമിച്ചതാണോ എന്ന ചർച്ചകൾക്കും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തുടക്കമായിട്ടുണ്ട്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എന്തൊരു പച്ചക്കള്ളമാണ്' ; മണിയൻപിള്ള രാജുവിന്റെ കാറപകടത്തിൽ യുവാക്കൾക്കെതിരെ മാധവ് സുരേഷ്
Advertisement
Open in App
Home
Video
Impact Shorts
Web Stories