പാലക്കാട് വടക്കന്തറയിൽ വച്ച് തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ രമേശ് പിഷാരടിയെ തടഞ്ഞതിന് ബിജെപി കൗൺസിലർക്കെതിരെ കേസെടുത്തിരുന്നു. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മഹിള മോർച്ചയുടെ പരാതി. സ്ത്രീവിരുദ്ധ പരാമർശം നടത്തുന്ന വ്യക്തി പൊതുരംഗത്ത് ഉണ്ടാകുന്നത് ശരിയല്ലെന്നും നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നുണ്ട്.
രഞ്ജിത്തിനെതിരായ കേസിൽ മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് 'പീഡനമൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്, അതിൽ താൻ അഭിപ്രായം പറയുന്നത് ശരിയല്ല' എന്നാണ് പിഷാരടി പറഞ്ഞത്. ഇത് സ്ത്രീവിരുദ്ധ പരാമർശമാണെന്നാണ് മഹിളമോർച്ചയുടെ വാദം. ബലാത്സംഗങ്ങളെ വ്യക്തിപരമായി ചിത്രീകരിക്കുന്നത് ബലാത്സംഗത്തിനിരയായ യുവതികളെയും സ്ത്രീത്വത്തെയും അവഹേളിക്കുന്നതാണെന്നും മഹിള മോർച്ചയുടെ പരാതിയിൽ പറയുന്നു.
advertisement
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രമേശ് പിഷാരടിയെ തടഞ്ഞ സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തത്. നഗരസഭയിലെ ബിജെപി അംഗമായ സിന്ധു രാജനും ബന്ധുക്കളായ രണ്ട് പേർക്കെതിരെയുമാണ് കേസ്.
