സംഭവം നടക്കുമ്പോൾ ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് സ്കൂളിൽ ഉണ്ടായിരുന്നത്. തൊട്ടടുത്തുള്ള താമസക്കാരാണ് ആദ്യം തീപടരുന്നത് കണ്ടത്. ഉടൻ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. ചാക്ക, കഴക്കൂട്ടം സ്റ്റേഷനുകളിൽ നിന്നും അഗ്നിരക്ഷാസേനാംഗങ്ങളെത്തി തീയണച്ചു.
സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. ബസുകൾക്ക് മനഃപൂർവം തീയിട്ടതാണോ എന്ന സംശയം ഉയരുന്നുണ്ട്. ബസുകൾ കത്തിനശിച്ചതിന് പിന്നിൽ ദുരുഹതയുണ്ടെന്ന് സ്കൂൾ അധികൃതർ ആരോപിച്ചു. ബസുകളിലേക്ക് ട്രാവലർ ഇടിച്ചു കയറ്റിയ നിലയിലായിരുന്നു. ഈ ട്രാവലർ മറ്റൊരിടത്താണ് നിർത്തിയിട്ടിരുന്നതെന്നും അധികൃതര്‍ പറയുന്നു.
advertisement
Summary: A major fire broke out at the Trivandrum Scottish School in Chempazhanthy (Chenkottukonam), Thiruvananthapuram, in the early hours of Monday, resulting in the total destruction of three school buses. The fire started around 2:30 AM. Local residents noticed the flames engulfing the parked buses and immediately alerted the Fire and Rescue Services. Firefighters from Chacka and Kazhakkoottam stations rushed to the spot and managed to extinguish the blaze. Only one security guard was present on the school premises at the time. School authorities have alleged foul play and sabotage.
