"അന്ന് സങ്കടപ്പെട്ടപ്പോൾ ഒപ്പം നിന്നവരോടൊക്കെ ഒന്നാം വർഷത്തിൽ നന്ദി പറയുകയാണ്. നഷ്ടപ്പെട്ടവർക്കു മാത്രമെ ദുഖം മനസിലാകൂ. പെൻഷൻ വാങ്ങി ജീവിച്ചിരുന്ന പലരും ഇന്നും വാടക വീടുകളിലാണ്. അതൊക്കെ കാണുമ്പോൾ വേദനയുണ്ട്." പാലക്കാട് നിന്നുള്ള ലൈവ് വീഡിയോയിൽ മേജർ രവി പറഞ്ഞു.
മരട് നഗരസഭാ പരിധിയിൽ തീരദേശപരിപാലന നിയമം ലംഘിച്ച് ജലാശയങ്ങളോട് ചേർന്ന് നിർമ്മിച്ച ഫ്ളാറ്റുകളാണ് സുപ്രീം കോടതിവിധി പ്രകാരം പൊളിച്ചു മാറ്റിയത്. 2020 ജനുവരി 11, 12 തിയതികളിലാണ് നിയന്ത്രിത സ്ഫോടനം വഴി തകർത്തത്. അവശിഷ്ടങ്ങൾ നീക്കിയ സ്ഥലം ഉടമകൾക്ക് നൽകുന്ന കാര്യം സർക്കാർ തീരുമാനിച്ചിട്ടില്ല.ഫ്ളാറ്റുടമകൾക്ക് 25 ലക്ഷം രൂപ വീതം അടിയന്തര നഷ്ടപരിഹാരം നൽകിയെങ്കിലും അന്തിമ നഷ്ടപരിഹാരം നിശ്ചയിച്ചിട്ടില്ല. ഇതിനായി 143 അപേക്ഷകളാണ് സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ബാലകൃഷ്ണൻ നായർ കമ്മിഷന് ലഭിച്ചത്. ആധാരവും കരാറുമുള്ളവർക്കായിരുന്നു നഷ്ടപരിഹാരം. ഉടമ മരിച്ച ഫ്ളാറ്റിനും നിർമ്മാതാക്കളുടെ ബന്ധുക്കളുടെ ഫ്ളാറ്റിനും നഷ്ടപരിഹാരം നൽകിയില്ല. അഞ്ചു മുതൽ രണ്ടുവരെ ഫ്ളാറ്റുണ്ടായിരുന്നവർക്ക് ഒരു ഫ്ളാറ്റിന്റെ താല്ക്കാലിക നഷ്ടപരിഹാരം മാത്രമാണ് നൽകിയത്.
advertisement
ഉടമകൾ നിർമ്മാതാക്കൾക്ക് 110 കോടി രൂപ വിലയായി നൽകിയെന്നാണ് കമ്മിഷന് ലഭിച്ച രേഖകൾ. ഇതു തിരിച്ചു നൽകാനും ആദ്യഘട്ടമായി 20 കോടി കൈമാറാനും നിർമ്മാതാക്കളോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. മറ്റു ഫ്ളാറ്റുകൾ വിറ്റഴിച്ച് പണം നൽകാമെന്നാണ് രണ്ട് നിർമ്മാതാക്കൾ കമ്മിഷനെ അറിയിച്ചത്.