ഇതും വായിക്കുക: മലപ്പുറത്ത് ജില്ലാ നേതാവടക്കം സിപിഐ പ്രവർത്തകർ ബിജെപിയിൽ ചേർന്നു
സിപിഐ നേതാവായിരുന്ന അരുണിനെതിരെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ജില്ലാ കമ്മിറ്റി വിശദീകരണം ആവശ്യപ്പെട്ടിരുന്നു എന്നും, ഇതോടെയാണ് അരുൺ ബിജെപിയിൽ ചേർന്നതെന്നും ഇവർ ആരോപിക്കുന്നു. അമ്പലപ്പടിയിലാണ് ലഡു വിതരണം ചെയ്തത്.
പാർട്ടി അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് മുൻകൂട്ടി കണ്ടത് കൊണ്ടാണ് അരുൺ രാജിവെച്ചത് എന്നും ഇവർ പറയുന്നു. അരുണിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ ആഹ്ലാദം പ്രകടിപ്പിച്ചാണ് പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും ആഘോഷം നടത്തിയതെന്ന് സിപിഐ പ്രവർത്തകർ പറയുന്നു. 'പായലേ പൂപ്പലേ വിട, അഴിമതിക്കാരന് വിട' എന്നെഴുതിയ ഫ്ലക്സ് ബോർഡ് പിടിച്ചായിരുന്നു പഴയ സഹപ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തിയത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
Jan 21, 2026 8:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പായലേ പൂപ്പലേ വിട'; മലപ്പുറത്ത് നേതാക്കൾ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത് പടക്കം പൊട്ടിച്ച് ആഘോഷിച്ച് സിപിഐ
