advertisement

മലപ്പുറത്ത് ജില്ലാ നേതാവടക്കം സിപിഐ പ്രവർത്തകർ ബിജെപിയിൽ ചേർന്നു

Last Updated:

സിപിഐ ജില്ലാ കമ്മിറ്റി അംഗം, എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ്, എഐടിയുസി ജില്ലാ കമ്മറ്റി അംഗം, വണ്ടൂർ മണ്ഡലം സെക്രട്ടറി എന്നി പദവികൾ രാജി വെച്ചു കൊണ്ടാണ് അരുൺ ബിജെപിയിലേക്ക് ചേർന്നത്

Rapid Read
പി അരുണും പ്രവർത്തകരുമാണ് ബിജെപിയിൽ ചേർന്നത്
പി അരുണും പ്രവർത്തകരുമാണ് ബിജെപിയിൽ ചേർന്നത്
മലപ്പുറം: വണ്ടൂരിലെ പ്രമുഖ സിപിഐ നേതാവും പ്രവർത്തകരും ബിജെപിയിൽ ചേർന്നു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ വണ്ടൂർ പഞ്ചായത്തിൽ വാർഡ് നമ്പർ 18ൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച പി അരുൺ അടക്കം പ്രവർത്തകരാണ് ബിജെപിയിൽ ചേര്‍ന്നത്.
സിപിഐ ജില്ലാ കമ്മിറ്റി അംഗം, എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ്, എഐടിയുസി ജില്ലാ കമ്മറ്റി അംഗം, വണ്ടൂർ മണ്ഡലം സെക്രട്ടറി എന്നി പദവികൾ രാജി വെച്ചു കൊണ്ടാണ് അരുൺ ബിജെപിയിലേക്ക് ചേർന്നത്. ഒപ്പം സജീവ സിപിഐ പ്രവർത്തകരായ മുകേഷ് വെട്ടുമ്മൽ, അശ്വതി വിബി എന്നിവരും ബിജെപിയിൽ ചേർന്നു.
മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മറ്റി ഓഫീസിൽ ചേർന്ന സ്വീകരണ യോഗത്തിൽ ജില്ല പ്രസിഡന്റ് പി ആർ രശ്മിൽ നാഥ് ഷാൾ അണിയിച്ചും മധുരം നൽകിയും സ്വീകരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് പണിക്കർ, സംസ്ഥാന സമിതി അംഗം കെ സി വേലായുധൻ, ജില്ലാ സെക്രട്ടറി കെ സുനിൽ ബോസ്, ജില്ലാ മീഡിയ കൺവീനർ ഗിരിഷ് പൈക്കാടൻ, ജില്ല ട്രേഷറർ പി ജി ഉദയഭാനു, ബിജെപി വണ്ടൂർ മണ്ഡലം ജനറൽ സെക്രട്ടറി ഇ എം ബാലകൃഷ്ണൻ, വണ്ടൂർ ഏരിയ പ്രസിഡന്റ് കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് ജില്ലാ നേതാവടക്കം സിപിഐ പ്രവർത്തകർ ബിജെപിയിൽ ചേർന്നു
Next Article
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം 
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • ഏപ്രിൽ 4 ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെ നിരവധി റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്

  • നിയമനടപടികള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ റിക്കവറി വാഹനത്തില്‍ നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ്

View All
advertisement