മകന്റെ മരണം വാർത്തയറിഞ്ഞ് അതിൽ താങ്ങാനാവാതെ മാതാവ് ഖദീജ(70) തളർന്നു വീഴുകയും ഉടൻ താലൂക്കാശുപത്രിയിലെത്തിലെത്തിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഖദീജ മരണത്തിന് കീഴടങ്ങുകയായിരുന്നു. തിങ്കളാഴ്ച പുലർച്ച 4.30 നാണ് സുലൈമാൻ മരണപ്പെട്ടത് തൊട്ടുപിന്നാലെ 6.30-ന് ഉമ്മ ഖദീജയും മരിക്കുകയായിരുന്നു. കുറെ വർഷങ്ങളായി വിദേശത്തായിരുന്നു ജോലി. പിന്നീട് സുലൈമാൻ ഇപ്പോൾ നാട്ടിൽ കൂലി ജോലി ചെയ്ത വരികയായിരുന്നു. ഭാര്യ: റസിയ. മക്കൾ: റാഷിദ്, മുസ്തഫ.
advertisement
അതേസമയം മലപ്പുറം ചങ്ങരംകുളം ആലംകോട് എ കെ ജി സാംസ്കാരിക കേന്ദ്രത്തിൽ ബാങ്ക് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങരംകുളം ആലംകോട് സ്വദേശി പുലാകൂട്ടത്തിൽ കൃഷ്ണകുമാർ(47)ആണ് മരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
June 13, 2023 6:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Malappuram/
മലപ്പുറത്ത് മകന്റെ മരണവിവരമറിഞ്ഞ ഉമ്മ ദുഃഖം താങ്ങാനാവാതെ തളർന്നുവീണു മരിച്ചു