മലപ്പുറം ചങ്ങരംകുളത്ത് സിപിഎം പ്രവർത്തകനായ ബാങ്ക് ജീവനക്കാരൻ സാംസ്ക്കാരികകേന്ദ്രത്തിൽ തൂങ്ങിമരിച്ച നിലയിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും സജീവ പാർട്ടി പ്രവർത്തകനുമാണ്, ചങ്ങരംകുളം കാർഷിക വികസന ബാങ്കിൽ ജീവനക്കാരനക്കാരനായിരുന്നു മരിച്ച കൃഷ്ണകുമാർ
മലപ്പുറം: ചങ്ങരംകുളം ആലംകോട് എ കെ ജി സാംസ്കാരിക കേന്ദ്രത്തിൽ ബാങ്ക് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങരംകുളം ആലംകോട് സ്വദേശി പുലാകൂട്ടത്തിൽ കൃഷ്ണകുമാർ(47)ആണ് മരിച്ചത്.
കാലത്ത് വീട്ടിൽ നിന്ന് ഇറങ്ങിയ കൃഷ്ണകുമാറിനെ ഏറെ നേരം കഴിഞ്ഞ് കാണാതെ വന്നതോടെ സുഹൃത്തുക്കൾ വീടിന് സമീപത്ത് പ്രവർത്തിക്കുന്ന സാംസ്കാരിക കേന്ദ്രത്തിൽ തിരഞ്ഞ് വന്നപ്പോഴാണ് വായനശാലയിൽ കയർ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും സജീവ പാർട്ടി പ്രവർത്തകനുമാണ്. ചങ്ങരംകുളം കാർഷിക വികസന ബാങ്കിൽ ജീവനക്കാരനക്കാരനായിരുന്നു മരിച്ച കൃഷ്ണകുമാർ. ചങ്ങരംകുളം പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി.
advertisement
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണകാരണം വ്യക്തമല്ലെന്നാണ് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കൃഷ്ണകുമാറിന്‍റെ വീട്ടുകാരുടെയും അടുത്ത സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തും. കൃഷ്ണകുമാറിന്‍റെ ഫോണും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
June 12, 2023 3:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറം ചങ്ങരംകുളത്ത് സിപിഎം പ്രവർത്തകനായ ബാങ്ക് ജീവനക്കാരൻ സാംസ്ക്കാരികകേന്ദ്രത്തിൽ തൂങ്ങിമരിച്ച നിലയിൽ