TRENDING:

മലപ്പുറത്ത്​ നേരിയ ഭൂചലനം​; അസാധാരണ ശബ്​ദവും വിറയലും അനുഭവപ്പെട്ടെന്ന് പ്രദേശവാസികൾ

Last Updated:

കുന്നുമ്മൽ, കൈനോട്​, കാവുങ്ങൽ, വലിയങ്ങാടി, ഇത്തിൾ പറമ്പ്​, വാറ​ങ്കോട്​, താമരക്കുഴി, മേൽമുറി തുടങ്ങിയ ഭാഗങ്ങളിലാണ്​ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ വിവരം അറിയിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: നഗരസഭ പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ തിങ്കളാഴ്ച രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാത്രി 8നും 8.30നും ഇടയിൽ കോട്ടപ്പടി, കുന്നുമ്മൽ, കൈനോട്​, കാവുങ്ങൽ, വലിയങ്ങാടി, ഇത്തിൾ പറമ്പ്​, വാറ​ങ്കോട്​, താമരക്കുഴി, മേൽമുറി തുടങ്ങിയ ഭാഗങ്ങളിലാണ്​ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ വിവരം അറിയിച്ചത്​.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

Also Read- സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്

ഭൂചലനം അനുഭവപ്പെട്ടവർ അയൽവാസികൾക്കും മറ്റു സമീപപ്രദേശങ്ങളിലേക്കും വിവരം കൈമാറിയപ്പോഴാണ്​ വിവിധ ഭാഗങ്ങളിൽ സമാന അനുഭവം ഉണ്ടായതായി വ്യക്തമായത്​. അസാധാരണ ശബ്​ദവും വിറയലും അനുഭവപ്പെട്ടതായാണ്​ നാട്ടുകാർ പറയുന്നത്​. എന്നാൽ, മറ്റു കാര്യമായ പ്രശ്നങ്ങളൊന്നും ഇവിടങ്ങളിൽ ഉണ്ടായിട്ടില്ല.

Also Read- കൊല്ലത്ത് ചാളയും നെത്തോലിയും പൊള്ളൽ ചൂരയും മാത്രം; കാരണം മഴ പെയ്ത് കടൽ തണുക്കാത്തത്; മൽസ്യത്തൊഴിലാളികൾക്ക് നിരാശ

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, സംഭവിച്ചത്​ ഭൂചലനമാണോ എന്നതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നഗരസഭ പരിധിയിലെ വിവധയിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി ചിലർ അറിയിച്ചെന്നും നാശനഷ്ടങ്ങളൊന്നും റി​പ്പോർട്ട്​ ചെയ്തിട്ടില്ലെന്നും മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ്​ കാടേരി മാധ്യമങ്ങളോട്​ പ്രതികരിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Malappuram/
മലപ്പുറത്ത്​ നേരിയ ഭൂചലനം​; അസാധാരണ ശബ്​ദവും വിറയലും അനുഭവപ്പെട്ടെന്ന് പ്രദേശവാസികൾ
Open in App
Home
Video
Impact Shorts
Web Stories