താനൂര്‍ ബോട്ടപകടം; മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളും; ഒരു കുടുംബത്തിലെ 12 പേർ മരിച്ചു
അനുവദിച്ച സമയം കഴിഞ്ഞും ബോട്ട് യാത്ര തുടര്‍ന്നു. ഇരുപതുപേരെ കയറ്റാന്‍ അനുമതിയുള്ള ബോട്ടില്‍ 35-ല്‍ കൂടുതല്‍ ആളുകള്‍ കയറിയിട്ടുണ്ട്. ‘ഇനിയെങ്ങാനും ബോട്ട് വെള്ളത്തിലിറക്കുകയാണെങ്കിൽ മണ്ണെണ്ണ ഒഴിച്ച് കത്തിക്കും’ എന്നാണ് അപകടത്തിൽപെട്ടവരുടെ ബന്ധുക്കളും നാട്ടുകാരും പറയുന്നത്.
advertisement
അതേസമയം, മലപ്പുറം താനൂർ ബോട്ട് അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ഇന്നലെ രാത്രിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയിരുന്നു. രാവിലെ 10 മണിക്കുള്ളിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കാനും മന്ത്രി നിർദ്ദേശം നൽകി. തൃശൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കിയിരുന്നു. തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ, മലപ്പുറം ആശുപത്രികളിലും മഞ്ചേരി മെഡിക്കല്‍ കോളേജിലും പോസ്റ്റുമോര്‍ട്ടം നടത്തി. മന്ത്രി വീണാ ജോർജ് മലപ്പുറത്തേക്ക് തിരിച്ചിട്ടുണ്ട്.