താനൂര്‍ ബോട്ടപകടം; മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളും; ഒരു കുടുംബത്തിലെ 12 പേർ മരിച്ചു

Last Updated:

മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റു മോർട്ടം നടപടികൾ അതിവേഗത്തിൽ പുരോഗമിക്കുന്നു

മലപ്പുറം താനൂര്‍ ഓട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ ബോട്ടുമറിഞ്ഞുണ്ടായ അപകടത്തിന്‍റെ ആഘാതത്തിലാണ് കേരളം. അപകടത്തില്‍ മരിച്ച 22 പേരുടെ വിവരങ്ങളാണ് ഔദ്യോഗികമായി പുറത്തുവന്നിട്ടുള്ളത്. ഇതില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. തിരൂര്‍, താനൂര്‍ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലായി പത്തോളം പേര്‍ ചികിത്സയിലുണ്ട്. ഒരു കുടുംബത്തിലെ 12 പേര്‍ അപകടത്തില്‍ മരണപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. പരപ്പനങ്ങാടി കുന്നുമ്മല്‍ കുടുംബത്തിലെ അംഗങ്ങളാണിവര്‍. ഇതില്‍ 9 പേർ ഒരു വീട്ടിലും മൂന്ന് പേർ മറ്റാെരു വീട്ടിലുമാണ് താമസം.
താനൂര്‍ അപകടത്തില്‍ മരിച്ചവരുടെ പേരു വിവരങ്ങള്‍
  • ഹസ്ന (18) പരപ്പനങ്ങാടി
  • സഫ്ന (7) തിരൂരങ്ങാടി
  • ഫാത്തിമ മിന്‍ഹ (12) തിരൂരങ്ങാടി
  • കാട്ടിൽ പിടിയേക്കൽ സിദ്ദീഖ് (35) തിരൂരങ്ങാടി
  • ജല്‍സിയ (40) പരപ്പനങ്ങാടി
  • അഫലഹ് (7) പെരിന്തല്‍മണ്ണ
  • അന്‍ഷിദ് (10) പെരിന്തല്‍മണ്ണ
  • റസീന , പരപ്പനങ്ങാടി
  • ഫൈസാന്‍ (4) തിരൂരങ്ങാടി
  • സബറുദ്ദീന്‍ (38) പരപ്പനങ്ങാടി
  • ഷംന കെ (17)  കുന്നുമ്മല്‍ ബീച്ച്
  • ഹാദി ഫാത്തിമ (7) മുണ്ടുപറമ്പ്
  • സഹാറ ,   പരപ്പനങ്ങാടി
  • നൈറ, പരപ്പനങ്ങാടി
  • സഫ്ല ഷെറിന്‍ , പരപ്പനങ്ങാടി
  • റുഷ്ദ, പരപ്പനങ്ങാടി
  • അദില്‍ ഷെരി ചെട്ടിപ്പാടി
  • അയിഷാ ബി, ചെട്ടിപ്പാടി
  • അര്‍ഷാന്‍, ചെട്ടിപ്പാടി
  • സീനത്ത് (45) പരപ്പനങ്ങാടി
  • ജെരിര്‍ (10) പരപ്പനങ്ങാടി
  • അദ്നാന്‍ (9) ചെട്ടിപ്പാടി
advertisement
മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റു മോർട്ടം നടപടികൾ അതിവേഗത്തിൽ പുരോഗമിക്കുന്നു.8.30 മുഴുവൻ മൃതദേഹങ്ങളും നാട്ടിലേക്ക് കൊണ്ടുപോകും.
അപകട മുന്നറിയിപ്പ് അവഗണിച്ചുള്ള യാത്രയാണ് വൻ ദുരന്തത്തിന് വഴിവെച്ചത്. അനുവദിച്ചതിലും അധികം യാത്രക്കാരെ കുത്തിനിറച്ചായിരുന്നു ബോട്ട് യാത്ര നടത്തിയത്. ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെയുള്ള യാത്ര അപകടത്തിന്റെ തോത് വർധിപ്പിച്ചെന്നാണ് പ്രാഥമിക നിഗമനം.
advertisement
വൈകിട്ട് 5 മണിക്കു ശേഷം സാധാരണ യാത്രാ ബോട്ടുകൾ സർവീസ് നടത്താറില്ല. സൂര്യാസ്തമനത്തിനു മുൻപ് മടങ്ങിയെത്താൻ കഴിയാത്തതാണ് കാരണം. എന്നാൽ ഇന്നലെ 5 മണിക്കു ശേഷമാണ് അപകടത്തൽപ്പെട്ട ബോട്ട് യാത്ര തിരിച്ചത് ബോട്ടില്‍ എത്രപേരുണ്ടായിരുന്നു എന്നത് സംബന്ധിച്ച് കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല
മലയാളം വാർത്തകൾ/ വാർത്ത/Kerala/
താനൂര്‍ ബോട്ടപകടം; മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളും; ഒരു കുടുംബത്തിലെ 12 പേർ മരിച്ചു
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement