കഴിഞ്ഞ കുറച്ചു മാസങ്ങളായി ഒരു കൂട്ടം യൂട്യൂബർമാർ തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് രേഖ പറയുന്നു. മോശം തംബ്നയിലുകളും ക്യാപ്ഷനുകളും നൽകി വീഡിയോകൾ പ്രചരിപ്പിക്കുന്നത് തന്നെ വലിയ മാനസിക സമ്മർദത്തിലാക്കുന്നു. തൊഴിലില്ലാതെ കഴിഞ്ഞ എട്ടു മാസമായി ഫ്‌ളാറ്റിൽ കഴിയുന്ന താൻ മകനുവേണ്ടി ജീവിക്കാൻ ശ്രമിക്കുകയാണെന്നും, എന്നാൽ ഈ ചാനലുകൾ തന്നെ സമാധാനമായി ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും താരം കണ്ണീരോടെ പറയുന്നു.
'എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് കാരണം ഈ യൂട്യൂബർമാരാണ്' എന്ന് ലോകത്തെ അറിയിക്കാനാണ് ഈ വീഡിയോ ചെയ്യുന്നതെന്ന് താരം വ്യക്തമാക്കി. തന്നെ മാത്രമല്ല, അഭിനയ രംഗത്തുള്ള മറ്റു പലരെയും ഇത്തരം ചാനലുകൾ ചൂഷണം ചെയ്യുന്നുണ്ടെന്നും രേഖ ആരോപിച്ചു. സൈബർ ആക്രമണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് രേഖ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.
പരസ്പരം, സസ്‌നേഹം തുടങ്ങിയ ഹിറ്റ് പരമ്പരകളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരത്തിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. പോലീസിൽ പരാതി നൽകണമെന്നും ഇത്തരം ചാനലുകളെ നിരോധിക്കണമെന്നും ആരാധകർ കമന്റുകളിലൂടെ ആവശ്യപ്പെട്ടു.
Summary: Popular Malayalam television actress Rekha Ratheesh, known for her roles in hit serials like Parasparam and Sasneham, has released a distressing video on Instagram seeking help from Chief Minister Pinarayi Vijayan and the Kerala Government against targeted cyber harassment. Rekha alleged that for the past few months, a group of YouTubers has been relentlessly hounding her by posting videos with defamatory captions and misleading thumbnails to gain views. The actress expressed that she is under extreme mental stress and feels she is being "denied the right to live."
