യുകെയിൽ നിന്ന് പുറപ്പെടുമ്പോൾ ഇക്കാര്യം അറിറിയിച്ചിരുന്നില്ല എന്നും സർക്കാർ മാർഗനിർദേശങ്ങൾ പാലിച്ചാണ് എത്തിയതെന്നും യാത്രക്കാർ പറഞ്ഞു. ഡല്ഹിയില് നിരീക്ഷൺത്തില് പോയാല് സുരക്ഷ പ്രശ്നങ്ങളുണ്ടെന്നും അധിക സമയവും പണവും ചിലവാകുമെന്നും യാത്രക്കാർ അധികൃതരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.
Also Read കണ്ണൂരിൽ വ്യത്യസ്ത സ്ഥലങ്ങളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ പീഡന ശ്രമം
യുകെയിൽ നിന്നും എത്തുന്ന യാത്രക്കാർ ആർടിപിസിആറിന് വിധേയമാവുകയും രോഗം സ്ഥിരീകരിച്ചാൻ 14 ദിവസവും നെഗറ്റീവാണെങ്കിൽ 7 ദിവസവും നിരീക്ഷണത്തിൽ പോകണമെന്നുമാണ് ഡൽഹി സർക്കാരിന്റെ പുതിയ ഉത്തരവ്. ഇന്ന് ഉച്ചക്കാണ് യുകെയിൽ നിന്ന് 246 യാത്രക്കാരുമായുളള വിമാനം ഡല്ഹിയിൽ എത്തിയത്.
advertisement
അതിവേഗ കോവിഡ് ബാധയെ തുടർന്ന് ഡിസംബർ 23ന് അർധരാത്രി നിർത്തിവച്ച യുകെയിൽ നിന്നുമുള്ള വിമാന സർവീസ് ഇന്നാണ് പുനരാരംഭിച്ചത്. രാജ്യത്താകമാനം ഇതുവരെ 82 അതിവേഗ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുളളത്.